കൊവിഡ് വ്യാപനം; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും
കൊവിഡ് വ്യാപനം; മാസ്‌ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും
ജക്കാര്‍ത്ത: ഒരിടവേളക്ക് ശേഷം വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഇരു രാജ്യങ്ങളും നിര്‍ദേശിച്ചിട്ടുള്ളത്. പരിശോധനയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്പറേച്ചര്‍ സ്‌കാനറും ഉണ്ടാകും.
പ്രതിരോധ ശേഷി കുറയുന്നതും, വര്‍ഷാവസാനത്തെ വര്‍ധിച്ച യാത്രകളും കമ്മ്യൂണിറ്റി ഇടപെടലുകളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായതായാണ് സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
സമാനമായ നിയന്ത്രണങ്ങളാണ് ഇന്തൊനേഷ്യന്‍ ഭരണകൂടവും നടപ്പിലാക്കിയിരിക്കുന്നത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുക്കാനും, മാസ്‌ക് കൃത്യമായി ധരിക്കാനും, ശുചിത്വം പാലിക്കാനും, അസുഖ ബാധിതര്‍ വീടുകളില്‍ ക്വാറന്റൈന്‍ പാലിക്കാനും ഇന്തൊനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ചില അതിര്‍ത്തികളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ പുനസ്ഥാപിച്ചതായി സ്‌ട്രെയ്റ്റ്‌സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മലേഷ്യയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കൊവിഡ് കേസുകള്‍ ഇരട്ടിയായി. 6796 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും വ്യാപനം നിയന്ത്രണത്തിലാണെന്നും ആരോഗ്യ സംരക്ഷണ സംവിധാനം കാര്യക്ഷമമാണെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."