റിയാദ് മങ്കട മണ്ഡലം കെഎംസിസി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
റിയാദ്: റിയാദിലെ മങ്കട മണ്ഡലം കെഎംസിസി കൺവെൻഷനിൽ നൂറോളം ആളുകൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് നജ്മുദ്ധീൻ മഞ്ഞളാം കുഴി അധ്യക്ഷനായ പൊതു യോഗം മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെടി അബുബക്കർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിൽ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയെ അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് അജണ്ടയെ താൽക്കാലിക ലാഭത്തിന് വേണ്ടി കൂട്ടു പിടിക്കുന്ന എൽഡിഎഫ് ഗവണ്മെന്റിന്റെ സമീപനം വലിയ തോത്തിലുള്ള സമൂദായിക ദ്രുവീകരണം മുണ്ടാക്കുമെന്ന് മുഖ്യ പ്രഭാഷകൻ നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം എസ് വി അർശുൽ അഹമ്മദ് അഭിപ്രായപ്പെട്ടു.
നാഷണൽ സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഹിദ് മാസ്റ്റർ, ഖർജ് കെഎംസിസി പ്രസിഡന്റ് എന്നിവർ ആശംസകൾ നേർന്നു. തുടന്ന് ഇശൽ സന്ധ്യ വിവിധ സ്പോർട്സ് മത്സരങ്ങൾ കുട്ടികൾക്കും കുടുംബങ്ങൾക്കുമുള്ള വിനോദ പരിപാടികൾ എന്നിവ അരങ്ങേറി. പഞ്ചയത്തുകൾ തമ്മിലുള്ള വടം വലി മൽസരത്തിൽ കുറുവ പഞ്ചായത്ത് വിജയിച്ചു.
റിയാസ് ചിങ്ങത്ത് സ്വാഗതവും ഷക്കീൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.ശിഹാബ് തങ്ങൾ കുറുവ , അലിക്കുട്ടി തൈക്കോടൻ ,സൈതലവി ഫൈസി, അബൂബക്കർ ഫൈസി,ചൂച്ചാസ് ഹംസ, ഹക്കീം വഴിപ്പാറ, ഷഫീഖ് കുറുവ, ഹാരിസ് കുറുവ, ഹാരിസ് മങ്കട, ഷിഹാബ് പുഴക്കാട്ടിരി , ഉമ്മർ ഫൈസി എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."