HOME
DETAILS

ട്രെയിന്‍ പാളം തെറ്റിയ സംഭവം: ഗതാഗതം താറുമാറായി; നിരവധി പേര്‍ വഴിയില്‍ കുടുങ്ങി

  
backup
August 28 2016 | 06:08 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%97%e0%b4%a4%e0%b4%be%e0%b4%a4%e0%b4%a4%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1

അങ്കമാലി:  കുറുകുറ്റിയില്‍ തിരുവനന്തപുരം- മംഗലാപുരം ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകളടക്കം സര്‍വീസുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. ഷൊര്‍ണൂരില്‍നിന്ന് തെക്കോട്ടുള്ള ട്രെയിന്‍ സര്‍വിസ് ഇന്നു ഉച്ചയ്ക്ക് ശേഷം പുനഃസ്ഥാപിക്കും. എറണാംകുളത്തുനിന്ന് വടക്കോട്ടുള്ള ട്രെയിന്‍ സര്‍വിസ് നാളെ രാവിലെ മാത്രമെ പുനഃസ്ഥാപിക്കാനാകൂ.


യാത്രക്കാരെ കെഎസ്ആര്‍ടിസി ബസുകളിലും സ്‌പെഷ്യല്‍ ട്രെയിനുകളിലും എത്തിക്കും. എല്ലാ കെ.എസ്.ആര്‍.ടി.സി ബസ്സുകളും എന്‍.എച്ച് 47ലും അങ്കമാലി സ്റ്റേഷനിലും സ്റ്റോപ്പ് ചെയ്യണമെന്ന് കലക്ടര്‍ ഉത്തരവിട്ടു.


തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന വിഎസ്എസ്‌സിയുടെ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ക്ക് എത്തി ഉദ്യോഗാര്‍ഥികളും പെരുവഴിയിലായി.



22 ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്. അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. വിവിധ ട്രെയിനുകള്‍ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കും.



പുലര്‍ച്ചെ 2.15നായിരുന്നു അപകടം. കറുകുറ്റിയില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോഴാണ് ബോഗികള്‍ പാളത്തിനു സമീപത്തേക്കു ചരിഞ്ഞത്. എസ് 4 മുതല്‍ എ1 വരെയുള്ള കോച്ചുകളാണ് പാളം തെറ്റിയത്. ട്രാക്കിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്‍വെ അറിയിച്ചു.


ഇതു വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്നു വന്ന ട്രെയിനുകള്‍ എറണാംകുളത്ത് യാത്ര അവസാനിപ്പിച്ചു.വിവിധ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്.  മധ്യകേരളത്തിലെ യാത്രക്കാരെയാണ് അപകടം കൂടുതലായി ബാധിച്ചത്.

എറണാംകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സ്്‌പെഷ്യല്‍ ട്രെയിന്‍ റയില്‍വേ ഒരുക്കിയിട്ടുണ്ട്. ഒരു പാസഞ്ചര്‍ ട്രെയിനും കോട്ടയം വഴി എറണാംകുളത്തുനിന്ന് പുറപ്പെടും.


കെ.എസ്ആര്‍ടിസിയും യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ബസുകള്‍ വഴിയിലായ യാത്രക്കാരുമായി ഓടിത്തുടങ്ങി.




റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍

    ട്രെയിന്‍ നമ്പര്‍. 56352 എറണാകുളംഷൊര്‍ണൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56361 ഷൊര്‍ണൂര്‍എറണാകുളം പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56379 എറണാകുളംആലപ്പുഴ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56384 ആലപ്പുഴഎറണാകുളം പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56376 എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56603 തൃശ്ശൂര്‍കോഴിക്കോട് പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56370 എറണാകുളംഗുരുവായൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56371 ഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56365 പുനലൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56366 ഗുരുവായൂര്‍പുനലൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56373 ഗുരുവായൂര്‍തൃശ്ശൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56374 തൃശ്ശൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56375 ഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56043 ഗുരുവായൂര്‍തൃശ്ശൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 56044 തൃശ്ശൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ (28.08.16)
    ട്രെയിന്‍ നമ്പര്‍. 16305 എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (28.08.16)
    ട്രെയിന്‍ നമ്പര്‍. 16308 കണ്ണൂര്‍ആലപ്പുഴ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (29.08.16)
    ട്രെയിന്‍ നമ്പര്‍. 16307 ആലപ്പുഴകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (29.08.16)
    ട്രെയിന്‍ നമ്പര്‍. 16306 കണ്ണൂര്‍എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (30.08.16)
    ട്രെയിന്‍ നമ്പര്‍. 16341 ഗുരുവായൂര്‍തിരുവനന്തപുരം എക്‌സ്പ്രസ് (28.08.16)
    ട്രെയിന്‍ നമ്പര്‍. 16342 തിരുവനന്തപുരംഗുരുവായൂര്‍ എക്‌സ്പ്രസ് (28.08.16)

വഴി തിരിച്ചുവിട്ട ട്രെയിന്‍ സര്‍വീസുകള്‍

    ട്രെയിന്‍ നമ്പര്‍. 12512 തിരുവനന്തപുരംഗോരഖ്പൂര്‍ രപ്തി സാഗര്‍ എക്പ്രസ് (28.08.16)
    ട്രെയിന്‍ നമ്പര്‍. 17229 തിരുവനന്തപുരംഹൈദരാബാദ് ശബരി എക്‌സ്പ്രസ് (28.08.16)
    ട്രെയിന്‍ നമ്പര്‍. 16382 കന്യാകുമാരിമുംബൈ സി.എസ്.ടി എക്‌സ്പ്രസ് (28.08.16)
    ട്രെയിന്‍ നമ്പര്‍. 16525 കന്യാകുമാരിബംഗലൂരു എക്‌സ്പ്രസ് (28.08.16)
    ട്രെയിന്‍ നമ്പര്‍. 13352 ആലപ്പുഴധന്‍ബാദ് ടാറ്റനഗര്‍ എക്‌സ്പ്രസ് (28.08.16)

ഈ അഞ്ച് ദീര്‍ഘദൂര ട്രെയിന്‍സര്‍വീസുകള്‍ തിരുനല്‍വേലിഈറോഡ് വഴി തിരിച്ചുവിട്ടു.

ഇടയ്ക്ക് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍

    ട്രെയിന്‍ നമ്പര്‍. 16343/16349 തിരുവനന്തപുരംപാലക്കാട് ടൗണ്‍/ നിലമ്പൂര്‍ അമൃത/ രാജ്യറാണി ലിങ്ക് എക്‌സ്പ്രസ് (28.08.16) (എറണാംകുളം ടൗണ്‍)

    ട്രെയിന്‍ നമ്പര്‍. 16127 ചെന്നൈ എഗ്മൂര്‍ഗുരുവായൂര്‍ എക്‌സ്പ്രസ് (28.08.16) (എറണാംകുളം ജങ്ഷന്‍)

    ട്രെയിന്‍ നമ്പര്‍. 16606 നാഗര്‍കോവില്‍മംഗലൂരു ഏറനാട് എക്‌സ്പ്രസ് (28.08.16)(എറണാംകുളം ജങ്ഷന്‍)
    ട്രെയിന്‍ നമ്പര്‍. 12076 തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (28.08.16)(എറണാംകുളം ജങ്ഷന്‍)
    ട്രെയിന്‍ നമ്പര്‍. 16302 തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (28.08.16)(എറണാംകുളം ജങ്ഷന്‍)
    ട്രെയിന്‍ നമ്പര്‍. 16650 നാഗര്‍കോവില്‍മംഗലൂരു പരശുറാം എക്‌സ്പ്രസ് (28.08.16) (എറണാംകുളം ടൗണ്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago