പൗരത്വ സമരങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത് 835 കേസുകള്‍: പിന്‍വലിച്ചത് 13 എണ്ണം മാത്രം
തിരുവനന്തപുരം: തമിഴ്നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി സര്‍ക്കാര്‍ എടുത്ത കേസുകളെല്ലാം പിന്‍വലിച്ച് മുഖ്യമന്ത്രി സ്റ്റാലിന് വലിയ താരമായി. അതു മാത്രമല്ല, ജനകീയമായ പദ്ധതികള്‍ നടപ്പാക്കിയാണ് സ്റ്റാലിന് താരമാകുന്നതും. എന്നാല്‍ കേരള മുഖ്യമന്ത്രിക്കോ ഇടതു സര്‍ക്കാരിനോ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെക്കുറിച്ചുള്ളത് വീമ്പു പറച്ചില് മാത്രമാണ്.
സംസ്ഥാനത്ത് നടന്ന സമരങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തത് 835 കേസുകളാണ്. ഇതില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത് 13 കേസുകള്‍ മാത്രവും.
ഗുരുതര സ്വഭാവമില്ലാത്തതിനാലാണ് ഈ കേസുകള്‍ പിന്‍വലിച്ചതെന്നും ഇത്തരത്തിലുള്ള കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള പരിശോധനകള്‍ നടക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത്. എ.പി അനില്‍കുമാര്‍, കെ.ബാബു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."