ബൈഡന്റെ അതിസുരക്ഷാ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം യു.എസ് പ്രസിഡന്റ് വാഹനത്തില്‍ കയറാന്‍ വരുന്ന സമയത്ത്
ബൈഡന്റെ അതിസുരക്ഷാ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം യു.എസ് പ്രസിഡന്റ് വാഹനത്തില്‍ കയറാന്‍ വരുന്ന സമയത്ത്
വില്ലിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അതിസുരക്ഷാ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി. പ്രാദേശിക സമയം രാത്രി 8.9ന് ഡെലവറിലെ തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന എസ്.യു.വിയിലാണ് കാറിടിച്ചത്. കെട്ടിടത്തില്‍ നിന്ന് കാറില്‍ കയറാനായി ബൈഡന്‍ പുറത്തേക്ക് വരുന്ന സമയത്തായിരുന്നു സംഭവം.
ഉടന്‍ തന്നെ പ്രത്യേക സുരക്ഷ വാഹനത്തില്‍ ബൈഡനെ കയറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടു. പ്രസിഡന്റും പ്രഥമ വനിത ജില്‍ ബൈഡനും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
#BREAKING: Car crashes into vehicle which is part of US President Joe Biden's motorcade in Delaware.
— Hexdline (@HexdlineNews) December 18, 2023
The circumstances of the accident are unclear at this time, President Biden was at a campaign event at the time, and not involved. pic.twitter.com/WDyApyLVS4
ബൈഡന്‍ നില്‍കുന്ന സ്ഥലത്ത് നിന്ന് വെറും 130 അടി അകലെ വെച്ചാണ് പ്രസിഡന്റിന്റെ വ്യാഹന വ്യൂഹത്തിന്റെ ഭാഗമായ വാഹനത്തിലാണ് സെഡാന്‍ ഇടിച്ചു കയറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
പ്രചാരണ കേന്ദ്രത്തിനെ സ്റ്റാഫുകള്‍ക്കൊപ്പമുള്ള അത്താഴവിരുന്നില്‍ പങ്കെടുക്കാനാണ് ബൈഡനും ഭാര്യയും എത്തിയത്. ഡെലവര്‍ രജിസ്‌ട്രേഷനുള്ള വെള്ള കാറാണ് ഇടിച്ചു കയറിയത്. കാര്‍ വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."