'പണമില്ലെങ്കില്‍ പിന്നെന്തിനാ വീട് പൂട്ടുന്നത് കലക്ടറേ ?'
ഭോപ്പാല്‍: മധ്യപ്രദേശില്‍ കലക്ടറുടെ വീട്ടില്‍ കയറിയ മോഷ്ടാവിന് ഉദ്ദേശിച്ച രീതിയില്‍ പണം കിട്ടാത്തതില്‍ നിരാശ. നിരാശ മറച്ചുവയ്ക്കാതെ കലക്ടര്‍ക്ക് വായിക്കാന്‍ ഒരു കുറിപ്പ് എഴുതിവച്ചിട്ടാണ് കള്ളന് സ്ഥലം കാലിയാക്കിയത്. 'പണമില്ലെങ്കില്‍ പിന്നെന്തിനാ വീടു പൂട്ടുന്നത് കലക്ടറേ ?' എന്നാണ് കുറിപ്പിലൂടെ കള്ളന് കലക്ടറോട് ചോദിച്ചത്. കലക്ടറുടെ നോട്ട്പാഡും പേനയും തപ്പിയെടുത്താണ് കള്ളന് ഈ സന്ദേശം എഴുതി വച്ചത്.
ദേവാസ് ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ചിരിക്കാന്‍ വക നല്കുന്ന കള്ളന്റെ കത്തിന്റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കാത്തേഗോണ് ടൗണിലെ ത്രിലോചന്‍ സിങ് ഗൗര്‍ എന്ന കലക്ടറുടെ വീട്ടിലാണ് കള്ളന് കയറിയത്. കലക്ടറല്ലേ നല്ലപോലെ സമ്പത്തുകാണും എന്നു കരുതിയായിരിക്കണം കള്ളന് കയറിയതെങ്കിലും വീട്ടില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെയൊന്നും കിട്ടിയില്ല. എങ്കിലും 30,000 രൂപയും കുറച്ച് സ്വര്‍ണവും കക്ഷി അടിച്ചുകൊണ്ടുപോയി. ഇതില്‍ തൃപ്തിയാകാതെയുള്ള പ്രതിഷേധത്തിലാവണം കത്ത് എഴുതിവച്ചതെന്നാണ് പൊലിസ് കരുതുന്നത്.
കോട്വാലി പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്ന് സ്റ്റേഷന് ഇന്‍ ചാര്‍ജ് ഉമാറാവു സിങ് പറഞ്ഞു. കലക്ടറുടെ വീടിനടുത്ത് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും താമസമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."