'അടുത്ത തമാശയിതാ, രണ്ടുകൂട്ടരും പോകുന്നത് ഒരേ സ്‌കൂളില്‍'
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പരിഹസിച്ച് ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവ്‌രതിലോവ. ട്വിറ്ററിലാണ് താരം അമിത്ഷായുടെ പ്രസ്താവന പങ്കുവച്ച് ട്രോളിയത്. നരേന്ദ്ര മോദി ഏകാധിപതിയല്ലെന്നും രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന.
ഇതിനോടാണ് എന്റെ അടുത്ത തമാശയിതാ എന്ന് കോമാളി ഇമോജിയോടെ അമേരിക്കന്‍ താരം വാര്‍ത്ത റീട്വീറ്റ് ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി പദവി മുതല്‍ പ്രധാനമന്ത്രി സ്ഥാനം വരെയുള്ള മോദി ഭരണത്തിന്റെ 20ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സന്‍സദ് ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ അഭിപ്രായപ്രകടനം.
സംഘ്പരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍നിന്ന് കടുത്ത സൈബര്‍ ആക്രമണം നേരിട്ടിട്ടും മാര്‍ട്ടിന ട്വീറ്റ് പിന്‍വലിച്ചില്ല. ഇന്ത്യയിലെയും അമേരിക്കയിലെയും വലതുപക്ഷ സംഘങ്ങള്‍ തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഉസൈര്‍ റിസ്‌വിയുടെ ട്വീറ്റിനോട് പ്രതികരിച്ച് രണ്ടുകൂട്ടരും പോകുന്നത് ഒരേ സ്‌കൂളിലാണെന്നും അവര്‍ പ്രതികരിച്ചു.
ഇതിനു മുന്‍പും മോദി സര്‍ക്കാരിനെതിരേ മാര്‍ട്ടിന നവ്‌രതിലോവ പ്രതികരിച്ചിരുന്നു. 2016ല്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന ഭരണകൂട വേട്ടയ്‌ക്കെതിരെയാണ് താരം ട്വിറ്ററില്‍ പ്രതികരിച്ചത്. അതിന്റെ പേരില്‍ സംഘ്പരിവാര്‍ അനുകൂലികളുടെ ശക്തമായ സൈബര്‍ ആക്രമണത്തിന് അവര്‍ ഇരയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."