HOME
DETAILS

ചൈനയിൽ വൻഭൂകമ്പം; നൂറിലേറെ പേർ മരിച്ചു, ഇരുന്നൂറിലേറെ പേർക്ക് പരുക്ക്

  
backup
December 19 2023 | 01:12 AM

china-earthquake-more-than-100-died-and-many-injured

ചൈനയിൽ വൻഭൂകമ്പം; നൂറിലേറെ പേർ മരിച്ചു, ഇരുന്നൂറിലേറെ പേർക്ക് പരുക്ക്

ബെയ്ജിങ്: ചൈനയിൽ ശക്തമായ ഭൂകമ്പത്തിൽ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റു. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഗൻസു പ്രവിശ്യയിലെ പ്രവിശ്യാ കേന്ദ്രത്തിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ ഉത്ഭവസ്ഥാനം. സിൻഹുവയിലുണ്ടായ ഭൂകമ്പം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഒന്നിന് പിന്നാലെ ഒന്നായി തുടരെ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്ട്. ആളുകൾ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി ഓടുകയായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും ഭൂകമ്പത്തിൽ നിലംപൊത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്.

രാത്രിയായതിനാൽ മരണസംഖ്യ സംബന്ധിച്ചും, പരുക്ക് പറ്റിയവരെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ദുരിതാശ്വാസ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നിർദേശം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  8 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago