സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 92 എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി കേന്ദ്രം; ഒഴിവാക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിച്ച 71 ചോദ്യങ്ങള്‍
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 92 എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി കേന്ദ്രം; ഒഴിവാക്കിയത് ദിവസങ്ങള്‍ക്ക് മുന്‍പ് സമര്‍പ്പിച്ച 71 ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഒഴിവാക്കി കേന്ദ്രം. ദിവസങ്ങള്‍ക്ക് മുന്നേ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളാണ് മുന്നറിയിപ്പില്ലാതെ സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. സസ്‌പെന്‍ഷനിലായ 92 എം.പിമാരില്‍ ഉള്‍പ്പെട്ടവര്‍ ചോദിച്ച 71 ചോദ്യങ്ങള്‍ ഒഴിവാക്കിയതായി സഭ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സസ്‌പെന്‍ഷന്‍ ചൂണ്ടിക്കാട്ടി ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ രക്ഷപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
ലോക്സഭയില്‍ ആകെ 27 ചോദ്യങ്ങളും രാജ്യസഭയില്‍ 44 ചോദ്യങ്ങളും ആണ് ഇത്തരത്തില്‍ റദ്ദാക്കിയത്. ചുരുങ്ങിയത് 15ദിവസം മുമ്പ് സമര്‍പ്പിച്ചവയാണ് ഈ ചോദ്യങ്ങള്‍. ഇന്ന് ഉത്തരം നല്‍കാനായി ലിസ്റ്റ് ചെയ്തവയുമാണ് ഇവ. ഇതിനോടകം ഇവയ്ക്കുള്ള മറുപടികളും അതത് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടാകും.
ലോക്‌സഭാ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി എം.പിമാര്‍ സഭക്കകത്ത് പ്രതിഷേധിച്ചതിനാണ് കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്.
ഒമ്പത് കോണ്‍ഗ്രസ് എം.പിമാരടക്കം 13 എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് ഇന്നലെ 79 പേരെ കൂടി പുറത്താക്കിയത്. ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാരുടെ എണ്ണം 92 ആയി.
രാജ്യഭയില്‍ നിന്ന് 35 പേര്‍ക്കാണ് സസ്‌പെന്‍ഷന്‍. നേരത്തേ രാജ്യസഭ എം.പി ഡെറിക് ഒബ്രിയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം.പിമാരായ അധിര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗോഗോയ്, കല്യാണ്‍ ബാനര്‍ജി, കാകോളി ഘോഷ് ദസ്തിദാര്‍, സുഗത റോയ്, സതാബ്ദി റോയ്, എ. രാജ, ദയാനിധി മാരന്‍ എന്നിവരാണ് ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുള്ളത്. രാജ്യസഭയില്‍ നിന്ന് ജയ്‌റാം രമേഷ്, രണ്‍ദീപ് സിങ് സുര്‍ജേവാല, കനിമൊഴി, മനോജ് കുമാര്‍ ഝാ തുടങ്ങിയവരാണ് പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."