മള്‍ട്ടിപ്ള്‍ ഫൈബ്രോയ്ഡുകള്‍: ഷാര്‍ജ ആസ്റ്ററില്‍ ശസ്ത്രക്രിയ വിജയം
ഷാര്‍ജ: വിജയലക്ഷ്മി അജിത് കുമാര്‍ (48) എന്ന രോഗിയുടെ മള്‍ട്ടിപ്ള്‍ ഫൈബ്രോയ്ഡുകള്‍ക്കുള്ള വിജയകരമായ ലാപറോസ്‌കോപിക് ഹിസ്റ്റെറെക്ടമി (കീ ഹോള്‍ സര്‍ജറി) ശസ്ത്രക്രിയ ഷാര്‍ജ ആസ്റ്റര്‍ ഹോസ്പിറ്റല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ലാപറോസ്‌കോപിക് സര്‍ജറിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനകോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ക്രാന്തി ലോഹോകരെ ജാദവ്, സ്‌പെഷ്യലിസ്റ്റ് ജനറലും ലാപറോസ്‌കോപിക് സര്‍ജറിയിലെ വിദഗ്ധനുമായ ഡോ. സന്ദീപ് ജനാര്‍ദന്‍ ടന്‍ഡെല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ മികവ് പ്രകടമായ ഈ സങ്കീര്‍ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 7ന് ഷാര്‍ജ ആസ്റ്റര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വംശജയായ വിജയ ലക്ഷ്മി അജിത് കുമാര്‍ രണ്ടാഴ്ചയായി തുടരുന്ന കടുത്ത ഡിസ്മനോറിയയും അടിവയറ്റിലെ അസ്വസ്ഥതയുമായാണ് ഡോക്ടറെ കണ്ടത്. പരിശോധനയില്‍ അവര്‍ക്ക് ഒന്നിലധികം ഫൈബ്രോയ്ഡുകളുള്ള ഒരു വലിയ ഗര്‍ഭപാത്രം ഉണ്ടെന്ന് കണ്ടെത്തി. ഫൈബ്രോയ്ഡുകളില്‍ ചിലത് ഗര്‍ഭാവസ്ഥയുടെ 18 മുതല്‍ 20 ആഴ്ച വരെ വളര്‍ച്ചയുള്ളതാണ്. നൂതന എംആര്‍ഐ റിപ്പോര്‍ട്ടുകള്‍ മള്‍ട്ടിപ്ള്‍ ഫൈബ്രോയ്ഡുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഏറ്റവും വലുത് 7.5 സെന്റീമീറ്റര്‍ വലുപ്പമുള്ളതും 6.9 സെന്റീമീറ്റര്‍ വരെ പോസ്റ്റെറോലേറ്ററലായുള്ളതുമായി
സ്ഥിരമായ ഗൈനക്കോളജിക്കല്‍ പരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ കേസെന്ന് ഷാര്‍ജയിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ ലാപ്രോസ്‌കോപ്പിക് സര്‍ജറിയിലെ ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ക്രാന്തി ലോഹോകരെ ജാദവ് പറഞ്ഞു. വര്‍ഷങ്ങളായി കഠിനമായ വേദന അനുഭവപ്പെട്ടിട്ടും ഒരു ദശാബ്ദത്തിലേറെയായി രോഗി വൈദ്യസഹായം തേടിയില്ല. ഹോസിപിറ്റലിലെ വിശദ പരിശോധനയിലൂടെയാണ് അവരുടെ ഗര്‍ഭപാത്രത്തിന് ചുറ്റുമുള്ള ഫൈബ്രോയ്ഡുകളുടെ വ്യാപ്തി കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തിര സാഹചര്യം തിരിച്ചറിഞ്ഞ മെഡിക്കല്‍ സംഘം ലാപറോസ്‌കോപിക് ഹിസ്റ്റെറെക്ടമിക്ക് നിര്‍ദേശിച്ചു. ഗര്‍ഭാശയവും സെര്‍വിക്‌സും നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും കുറഞ്ഞ അപകട സാധ്യതയുള്ള ശസ്ത്രക്രിയയാണിത്.
ലാപറോസ്‌കോപിക് ഹിസ്റ്റെറെക്ടമി വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയാ സംഘം, 720 ഗ്രാം സ്‌പെസിമെന്‍ നീക്കം ചെയ്തു. വലിയ ഫൈബ്രോയ്ഡുകളും പരിമിതമായ വയറു വേദനയും വെല്ലുവിളി ഉയര്‍ത്തിയെങ്കിലും, ശസ്ത്രക്രിയ കൃത്യതയോടെ നിര്‍വഹിക്കാന്‍ സംഘത്തിന് സാധിച്ചു. രോഗി വേഗത്തില്‍ സുഖം പ്രാപിക്കുകയും, 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. തുടര്‍ പരിശോധനകളില്‍ സാരമല്ലാത്ത ചെറിയ മുറിവുകള്‍ ശ്രദ്ധയില്‍ പെട്ടെങ്കിലും ഒരു മാസത്തിനുള്ളില്‍ രോഗി അവരുടെ ദിനചര്യ പുനരാരംഭിക്കുകയും ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. ചികില്‍സയില്‍ രോഗി സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. നേരത്തെയുള്ള രോഗനിര്‍ണയത്തിന്റെയും സമയോചിതമായ മെഡിക്കല്‍ ഇടപെടലിന്റെയും പ്രാധാന്യത്തിന്റെ തെളിവാണ് തന്റെ ഈ അനുഭവമെന്നും രോഗി വിജയലക്ഷ്മി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."