HOME
DETAILS
MAL
കുട്ടികള്‍ക്കും കൊവാക്സിന്
backup
October 13 2021 | 01:10 AM
രണ്ടുമുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് നല്‍കാമെന്ന് വിദഗ്ധ സമിതി
20 ദിവസത്തെ ഇടവേളകളില്‍ രണ്ടുഡോസ്
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിന് രണ്ടു മുതല്‍ 18 വയസുവരെ പ്രായമുള്ളവര്‍ക്ക് നല്‍കാമെന്ന് ഇതു സംബന്ധിച്ച വിദഗ്ധ സമിതി ശുപാര്‍ശ നല്കി. വാക്സിന് പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ശുപാര്‍ശ. ഡ്രഗ് കണ്ട്രോളര് ജനറലിന്റെ അനുമതി ലഭിച്ചാല്‍ വാക്സിന് ഉപയോഗിക്കാനാവും. രാജ്യത്തെ ആറ് സ്ഥലങ്ങളിലായാണ് ഭാരത് ബയോടെക് രണ്ടു വയസ് മുതലുള്ളവരില്‍ കൊവാക്സിന് പരീക്ഷണം നടത്തിയത്. ഇത് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു.
20 ദിവസത്തെ ഇടവേളകളില്‍ രണ്ടു ഡോസായാണ് കൊവാക്സിന് കുട്ടികളില്‍ കുത്തിവയ്ക്കുക. നിലവില്‍ സൈഡസ് കാഡില്ലയുടെ സൈക്കോവ്-ഡിയാണ് രാജ്യത്ത് അനുമതിയുള്ള കുട്ടികള്‍ക്കായുള്ള വാക്സിന്. ഇത് 12 വയസിന് മുകളില്‍ പ്രായമായവര്ക്കുള്ളതാണ്. മൂന്ന് ഡോസായാണ് സൈഡസ് കാഡില്ലയുടെ വാക്സിന് നല്‍കുന്നത്. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കുട്ടികള്‍ക്കുള്ള വാക്സിനായ നോവാവാക്സ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുണ്ട്. ഏഴു മുതല്‍ 11 വയസുവരെ പ്രായമുള്ളവര്‍ക്കുള്ളതാണ് നോവാവാക്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."