മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയ നിയമവുമായി യുഎഇ
യുഎഇ:മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് യുഎഇ പുതിയ നിയമം പുറപ്പെടുവിച്ചു.രാജ്യത്തെ മാധ്യമങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന പുതിയ നിയമം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും ഫ്രീ സോണുകൾക്കും ബാധകമായിരിക്കും.
നിയമ പ്രകാരം യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ വ്യക്തികളും സ്ഥാപനങ്ങളും മീഡിയ ഉള്ളടക്കത്തിന്റെ താഴെ പറയുന്ന ദേശീയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
-മാധ്യമ പ്രവർത്തനങ്ങൾ യുഎഇയുടെ വിദേശ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കണം.
-സമൂഹത്തിന്റെ സംസ്കാരത്തെയും നാഗരികതയെയും ദേശീയ സ്വത്വത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുന്നതാകണം മാധ്യമ പ്രവർത്തനം.
-ദേശീയ ഐക്യത്തെയോ സാമൂഹിക ഐക്യത്തെയോ വ്രണപ്പെടുത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കാൻ പാടുള്ളതല്ല.
-സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അക്രമം, വിദ്വേഷം അല്ലെങ്കിൽ വിയോജിപ്പിൻ്റെ മനോഭാവം പ്രചരിപ്പിക്കാതിരിക്കുക.
-യുഎഇയുടെ നിയമപരവും സാമ്പത്തികവുമായ സംവിധാനത്തിനോട് നിരുത്തരവാദപരമായി പെരുമാറാതിരിക്കുക.
-സ്വകാര്യതാ നിയമങ്ങളെയും വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും അനാദരിക്കുന്നത് ഒഴിവാക്കുക.
-കിംവദന്തികൾ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."