HOME
DETAILS

ഓരോ ദിവസവും ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കുന്നത് നൂറിലേറെ ഫലസ്തീനികളെ

  
backup
December 20 2023 | 04:12 AM

israel-kills-around-100-palestinians-in-one-day

ഓരോ ദിവസവും ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കുന്നത് നൂറിലേറെ ഫലസ്തീനികളെ

ഗസ്സ: വെടിനിര്‍ത്തലിന് സമ്മര്‍ദ്ദമേറുന്നതിനിടെ ഗസ്സയില്‍ അതിക്രൂരമായ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. ദിനംപ്രതി നൂറിലേറെ ഫലസ്തീനികളെയാണ് ഗസ്സയില്‍ മാത്രം സയണിസ്റ്റ് സേന കൊന്നൊടുക്കുന്നതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേല്‍ക്കുന്നവരും നിരവധിയാണ്.

കഴിഞ്ഞ ദിവസം തെക്കന്‍ ഗസ്സയിലെ റഫയിലും വടക്ക് ജബലിയയിലും ഇസ്‌റാഈല്‍ കൂട്ടക്കുരുതി നടത്തി. ഇന്നലെ ജബലിയ അഭയാര്‍ഥി ക്യാംപിലുണ്ടായ ആക്രമണത്തില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതില്‍ പലരുടെയും ശരീരഭാഗങ്ങള്‍ വ്യോമാക്രമണത്തില്‍ ചിന്നിച്ചിതറി. ഇവിടെ ജനവാസ കേന്ദ്രത്തിലാണ് അധിനിവേശസേന ബോംബിട്ടത്. റഫയില്‍ 29 പേര്‍ക്കും ജീവന്‍ നഷ്ടമായി. കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടും. റഫയിലെ കുടുംബവീടിനു നേരെയുണ്ടായ ആക്രമണത്തില്‍ ആദില്‍ സൊറൂബ് എന്നയാളാണ് മരിച്ചതെന്ന് ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു.

മേഖലയില്‍ പാര്‍പ്പിട സമുച്ചയങ്ങളെയാണ് അധിനിവേശ സേന ലക്ഷ്യംവച്ചത്. യുദ്ധത്തിന്റെ ആദ്യ സമയങ്ങളില്‍ വടക്കന്‍ ഗസ്സയില്‍ ആക്രമണം കടുപ്പിച്ചതിനെ തുടര്‍ന്ന് സുരക്ഷയ്ക്കായി തെക്കന്‍ മേഖലകളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ഫലസ്തീനികളോട് ഇസ്‌റാഈല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ റഫയിലും മറ്റും കുടിയേറിയവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ഗസ്സയില്‍ ഇന്നലെ മാത്രം 17 കൂട്ടക്കൊലകള്‍ അരങ്ങേറിയതായി ആരോഗ്യമന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്‌റ പറഞ്ഞു. ഇതില്‍ 214 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരുക്കേറ്റു. ഒരുപാട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സ സിറ്റിയിലെ റിമാലില്‍ ഇസ്‌റാഈല്‍ ബോംബുവര്‍ഷങ്ങളില്‍ 50തോളം പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഹമാസിനെതിരേ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ പ്രത്യാക്രമണങ്ങളില്‍ ഇതുവരെ 19,667 ഫലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിനിടെ ഗസ്സ സിറ്റിയുടെ കിഴക്ക് കടുത്ത പോരാട്ടത്തില്‍ ഏഴു അധിനിവേശ സൈനികരെ വകവരുത്തിയതായി ഇസ്‌ലാമിക് ജിഹാദിന്റെ സൈനിക വിങ്ങായ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago