HOME
DETAILS
MAL
നിയമസഭാ കൈയ്യാങ്കളിക്കേസ്; പ്രതികളുടെ വിടുതല്‍ ഹരജി തള്ളി
backup
October 13 2021 | 06:10 AM
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹരജി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പടെയുള്ളവരുടെ ഹരജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നവംബര്‍ 22 ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിച്ചത്.
വി ശിവന്‍കുട്ടിക്ക് പുറമേ ഇ പി ജയരാജന്‍, കെ ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍, കെ അജിത് എന്നിവരാണ് കേസിലെ പ്രതികള്‍.
വിടുതല്‍ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."