ആര്‍ത്തവ വേദനയോ? മരുന്നുകളോട് നോ പറയാം.. ഈ വഴികള്‍ പരീക്ഷിക്കാം…
ആര്‍ത്തവ വേദനയോ? മരുന്നുകളോട് നോ പറയാം.. ഈ വഴികള്‍ പരീക്ഷിക്കാം…
ആര്‍ത്തവ സമയത്ത് അസ്വസ്ഥതകളും വേദനകളും അനുഭവിക്കാത്ത സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടോ എന്ന് സംശയമാണ്. നടുവേദന, വയറുവേദന, കാലുകള്‍ക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛര്‍ദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആര്‍ത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ സമയമാണ് ഒരോ മാസത്തെയും ആര്‍ത്തവ കാലം.
ആര്‍ത്തവ സമയത്തുണ്ടാകുന്ന ഓരോ ശരീരവേദനയുടെയും കാഠിന്യം പലരിലും പല തരത്തിലായിരിക്കും. വേദന സഹിക്കാന്‍ പറ്റാത്ത അവസരങ്ങളില്‍ മിക്ക സ്ത്രീകളും വേദന സംഹാരികളിലാണ് അഭയം തേടുക. പലരും മരുന്ന് കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെയാണ്. ഇത് ഭാവിയില്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. വേദന കുറയ്ക്കാനുള്ള ചില ഗുളികകള്‍ സ്ഥിരമായി കഴിക്കുമ്പോള്‍ കരളിന്റെയും വൃക്കയുടേയും പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ഇത്തരം വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അള്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗാവസ്ഥകള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് ആര്‍ത്തവ വേദന അസഹ്യമാകുമ്പോള്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നതാണ് ഉചിതം.
ആര്‍ത്തവ വേദനയ്ക്ക് കാരണം
ഗര്‍ഭപാത്രത്തില്‍ ആര്‍ത്തവത്തിന് മുന്‍പായി രൂപപ്പെടുന്ന എന്‍ഡോമെട്രിയം എന്ന പാളിയെ പുറന്തള്ളുന്നതിന് ഗര്‍ഭപാത്രത്തെ ചുരുക്കാന്‍ സഹായിക്കുന്ന ലിപിഡ് സംയുക്തങ്ങളാണ് പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍. ഇവയുടെ ഉയര്‍ന്ന തോതാണ് ചിലരില്‍ കൂടിയ വേദനയ്ക്കും പേശിവലിവിനുമെല്ലാം കാരണമാകുന്നത്. ഓരോ മാസവും ഉണ്ടാകുന്ന വേദനയുടെ തീവ്രത ശരീരത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളുടെ ഏറ്റക്കുറച്ചിലുകളെ കൂടി ആശ്രയിച്ചിരിക്കും.
ആര്‍ത്തവ വേദന തടയാന്‍ മരുന്ന് കഴിക്കുന്നവര്‍ മനസ്സിലാക്കേണ്ട പ്രധാന കാര്യം ആര്‍ത്തവ വേദന ഒരു രോഗമല്ല എന്നതാണ്. ഏല്ലാ മാസവും മുടങ്ങാതെ ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥയായി മാത്രം ഇതിനെ കണ്ടാല്‍ മതി.
പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങളിലൂടെയും ആര്‍ത്തവ സമയത്തെ വേദനയും പേശിവലിവും ലഘൂകരിക്കാന്‍ ശ്രമിക്കാവുന്നതാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ഇക്കാര്യത്തില്‍ സഹായകമാണ്.
ഇവ ശീലമാക്കാം
- ആവശ്യത്തിന് വെള്ളം കുടിക്കാം.
- മുളപ്പിച്ചതോ വേവിച്ചതോ ആയ പയറ് വര്‍ഗ്ഗങ്ങള്‍ ആഹാരക്രമത്തില്‍ ശീലമാക്കാം.
- തക്കാളി, ബെറിപഴങ്ങള്‍, പൈനാപ്പിള്‍, ഇഞ്ചി, പച്ചിലകള്‍, ആല്‍മണ്ട്, വാള്‍നട്ട് പോലുള്ള ആന്റി ഇന്‍ഫഌമറ്ററി ഭക്ഷണവിഭവങ്ങള്‍ കഴിക്കാം.
- മധുരക്കിഴങ്ങ് ഉള്‍പ്പടെയുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പച്ചക്കായ തുടങ്ങിയവ ആഴ്ചയില്‍ രണ്ടു തവണ എങ്കിലും കഴിക്കുക.
- വ്യായാമം മുടക്കരുത്. ആഴ്ചയില്‍ 150 മിനിട്ടെങ്കിലും വ്യായാമത്തിനായി മാറ്റി വെക്കുക.
- അടിവയറ്റില്‍ ചൂട് വെക്കാം.
- വൈറ്റമിന്‍ ഡി, ഇ, ഒമേഗ ഫാറ്റി ആസിഡുകള്‍ പോലുള്ള ഡയറ്ററി സപ്ലിമെന്റുകള്‍ കഴിക്കാം.
ആര്‍ത്തവ വേദന കുറയ്ക്കാന്‍ എളുപ്പവഴികള്‍
നിങ്ങളുടെ ഭക്ഷണശൈലി ക്രമീകരിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഏറെ സഹായിക്കും. ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. പകരം ചെറുമത്സ്യങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ആര്‍ത്തവ വേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കൂ…
അലോവേരയും തേനും: കറ്റാര്‍ വാഴയുടെ നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.
ക്യാരറ്റ്: കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ മാത്രമല്ല ക്യാരറ്റ്, ആര്‍ത്തവ വേദന ലഘൂകരിക്കാനും ഈ പച്ചക്കറിക്ക് കഴിയും. ആര്‍ത്തവ സമയത്ത് ക്യാരറ്റ് ജ്യൂസ് ധാരാളമായി കുടിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ പോലും നിര്‍ദ്ദേശിക്കാറുണ്ട്.
തുളസി/പുതിനയില: തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അതല്ലെങ്കില്‍ തുളസിയോ പുതിനയിലയോ ഉപയോഗിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നതും ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.
പപ്പായ: പപ്പായ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഈ പഴവര്‍ഗ്ഗത്തില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ സഹായിക്കും. മാത്രമല്ല, ആര്‍ത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും.
നാരങ്ങാ വിഭാഗത്തില്‍ പെട്ട പഴങ്ങള്‍: ഇത്തരം പഴങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ അയണിന്റെ അളവ് കൂടുന്നു. ഇത് ആര്‍ത്തവ വേദന കുറയ്ക്കും. അതുകൊണ്ട് നാരങ്ങാ വിഭാഗത്തില്‍ പെട്ട പഴങ്ങള്‍ ധാരാളമായി കഴിക്കുകയോ അവയുടെ ജ്യൂസ് കുടിക്കുകയോ ചെയ്യാം.
കറുവപ്പട്ട, കുരുമുളക്, ജാതിക്ക, ഏലക്ക: ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവ കാലത്തെ വയറുവേദന കുറയ്ക്കാന്‍ നല്ലതാണ്.
പാല്‍: ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയും മറ്റ് അസ്വസ്ഥതകളും മാറ്റാന്‍ നല്ല ചൂട് പാലില്‍ അല്പം നെയ്യ് ചേര്‍ത്ത് കഴിക്കുക. അതല്ലെങ്കില്‍, രാവിലെ ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും വേദന കുറയ്ക്കാന്‍ ഉത്തമമാണ്.
ഹോട്ട് വാട്ടര്‍ ബാഗ്: ചൂട് വെള്ളം നിറച്ച ബാഗ് അടിവയറ്റില്‍ വെച്ച് കൊടുക്കുക. ഇത് വയറുവേദനയ്ക്ക് ആശ്വാസം നല്‍കും.
ഇഞ്ചിച്ചായ: ഇച്ഛിച്ചായയില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വയറുവേദന കുറയ്ക്കാന്‍ സഹായിക്കും. തിളച്ച ഇഞ്ചിച്ചായയില്‍ ഒരു തുണി മുക്കി പിഴിഞ്ഞ ശേഷം അടിവയറ്റില്‍ വെച്ച് കൊടുക്കുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.
പെരുംജീരകം: പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടക്ക് കുടിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.
ഉലുവ/എള്ള്: വേദനയ്ക്ക് താത്കാലിക ശമനം കിട്ടാന്‍ ഉലുവ കൊണ്ടുള്ള കഷായം ഉത്തമമാണ്. ഒരു പിടി ഉലുവ എടുത്ത് മൂന്ന് ഗ്ലാസ് വെള്ളത്തില്‍ തിളപ്പിക്കുക. നന്നായി തിളപ്പിച്ച് ഇത് മുക്കാല്‍ ഗ്ലാസ് ആക്കി വറ്റിക്കുക. ഈ കഷായം കുടിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്‍കും. എള്ള് ഉപയോഗിച്ചും ഇങ്ങനെ കഷായം ഉണ്ടാക്കി കുടിക്കാം.
കര്‍പ്പൂരവള്ളി: വേദന കുറയ്ക്കാന്‍ കര്‍പ്പൂരവള്ളിക്ക് പ്രത്യേക കഴിവുണ്ട്. ആര്‍ത്തവം ആരംഭിക്കുമ്പോള്‍ വയറിനു ചുറ്റും കര്‍പ്പൂര തൈലം പുരട്ടുന്നത് വേദന ശമിപ്പിക്കാന്‍ സഹായിക്കും.
ചുക്ക്: ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ ചുക്കുപൊടിക്ക് കഴിയും. ആര്‍ത്തവം തുടങ്ങുന്നതിനു രണ്ട് ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം ആരംഭിച്ച് മൂന്നാം ദിവസം വരെ ചുക്കുപൊടി സേവിക്കാം. ഈ ശിവസങ്ങളില്‍ മൂന്ന് നേരം 500 ാഴ എന്ന അളവില്‍ ചുക്കുപൊടി കഴിക്കുന്നത് ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."