ഉത്രയുടെ അച്ഛന് കോടതിയില്‍ നല്കിയ മൊഴി വായിച്ചുനോക്കണം, എല്ലാ കാര്യങ്ങളും മനസിലാകും: ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രതി സൂരജ്
കൊച്ചി: ഉത്ര വധക്കേസില്‍ വിധി കേട്ട ശേഷം പ്രതികരണവുമായി പ്രതി സൂരജ്. കോടതിയില്‍ നടന്ന കാര്യങ്ങളല്ല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സൂരജ് ആരോപിച്ചു. ഉത്രയുടെ അച്ഛന് കോടതിയില്‍ നല്കിയ മൊഴി വായിച്ചു നോക്കിയാല്‍ എല്ലാ കാര്യങ്ങളും മനസിലാകുമെന്നും കോടതി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങവേ സൂരജ് പറഞ്ഞു.
'കോടതിയില്‍ ഉത്രയുടെ അച്ഛന് നല്കിയ മൊഴി ഇനി ആര്‍ക്കും മാറ്റാനാകില്ലല്ലോ. ഉത്രയെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും എന്റെ കുഞ്ഞിനെക്കുറിച്ചും മാധ്യമങ്ങള്‍ പറയുന്നത് കഥകളാണ്. ഉത്ര ബിഎ വരെ പഠിച്ച ആളാണ്. ഉത്രയുടെ അച്ഛനോട് ചോദിച്ചാല്‍ മതി.' എന്നായിരുന്നു സൂരജിന്റെ പ്രതികരണം.
കേസില്‍ സൂരജിന് പതിനേഴ് വര്‍ഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചിരിക്കുന്നത്. സൂരജ് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നേക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് പറഞ്ഞു. സൂരജിനെതിരായ രണ്ട് കേസുകളില്‍ ജീവപര്യന്തവും മറ്റു രണ്ട് കേസുകളില്‍ പത്ത് വര്‍ഷവും ഏഴു വര്‍ഷവും വീതം തടവുശിക്ഷയുമാണ് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."