ഹൈക്കോടതി തള്ളിയ കേസ്; ഒരു തെളിവുമില്ലാത്ത പരാതി; സരിതക്ക് ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ ആര്യാടന്‍ മുഹമ്മദ്
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത.എസ്.നായരുടെ പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച
വാര്‍ത്തകളോട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്.
ഇത് ഹൈക്കോടതി തള്ളിയ കേസാണ്. ഒരു തെളിവുമില്ലാത്ത പരാതിയുമാണ്. താന്‍ ആര്‍ക്കും കൈക്കൂലി കൊടുത്തിട്ടില്ലെന്നും ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സരിതാ നായര്‍ക്ക് ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണ്. അതിനാല്‍ തന്നെ ഏതന്വേഷണം നടത്തിയാലും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസ് പ്രതി സരിത.എസ്. നായരുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന്. മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റേയും ഗവര്‍ണറുടേയും അനുമതി ആവശ്യമുണ്ട്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു സരിതയുടെ പരാതി. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയതെന്നാണ് സരിതയുടെ ആരോപണം. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായത്. ഈ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."