പന്തം കൊളുത്തി പ്രകടനം നടത്തി
കല്‍പ്പറ്റ: സ്വദേശികളും വിദേശികളുമായി നിരവധി ജനങ്ങള്‍ സഞ്ചരിക്കുന്ന ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് യുവജനതാദള്‍ (എസ്) കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. നഗരത്തിലെ തെരുവു വിളക്കുകള്‍ അണഞ്ഞതും ഫുട്പാത്തുകള്‍ പൊട്ടിപൊളിഞ്ഞതും കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്.
നഗരത്തിലെ ഇ-ടോയ്‌ലെറ്റ് സംവിധാനവും കരാറുകാരന്റെ അഭാവത്തില്‍ നശിച്ച് കൊണ്ടിരിക്കുന്ന പഴയ ബസ് സ്റ്റാന്‍ഡും ഇതിനു ഉദാഹരണങ്ങളാണന്ന് യുവ ജനതാ ദള്‍ (എസ്) യോഗം വിലയിരുത്തി.ജില്ലാ ജന.സെക്രട്ടറി സി.പി റഹീസ്, നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ പള്ളിമുക്ക്, മുന്‍സിപ്പല്‍ സെക്രട്ടറി ലെനിന്‍ ജേക്കബ്, പി. സലീം, എന്‍.കെ സജാസ്, ഫാസില്‍ പരിയാരം, നാജിഷ് പഴന്തോത്ത്, ഷാരോണ്‍ അമ്പിലേരി, ഹര്‍ഷല്‍ റാട്ടകൊല്ലി, അബ്ദുല്‍ ജഷീര്‍, അബ്ദുല്ല തുര്‍ക്കി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."