ആദിവാസി ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ആദിവാസി ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് ആവശ്യം.
ചെമ്പകൊല്ലി, മഞ്ചൂര്‍, കോത്തഗിരി, തുറപ്പള്ളി, മുതുമല, മസിനഗുഡി, വാഴത്തോട്ടം, സോളൂര്‍, തോട്ടമൂല, ചളിവയല്‍, അള്ളൂര്വയല്, കോടമൂല, പുത്തൂര്‍വയല്‍, വിലങ്ങൂര്‍, ചെമ്പകപാളി, അമ്പലമൂല, കറുകുറ്റി തുടങ്ങിയ ആദിവാസി ഗ്രാമങ്ങളിലാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ നൂറുക്കണക്കിന് ആദിവാസികള്‍ നരകയാതന അനുഭവിക്കുന്നത്.
റോഡ്, കുടിവെള്ളം, വൈദ്യുതി, നടപ്പാത, തെരുവ് വിളക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണ് ആദിവാസി സമൂഹം. രാഷ്ട്രീയ പാര്ട്ടിക്കാര് ഇവരെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമാണ് രാഷ്ട്രീയക്കാര്‍ ഗ്രാമങ്ങളിലെത്തുന്നത്.
ഇരുളര്‍, കുറുമര്‍, കാട്ടുനായ്ക്കര്‍, തോടര്‍, പണിയര്‍ എന്നീ വിഭാഗങ്ങളിലെ ആദിവാസികളാണ് നീലഗിരിയില്‍ താമസിക്കുന്നത്. വനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആദിവാസി ഗ്രാമങ്ങളില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവി ശല്യവുമുണ്ട്. വനത്തിനുള്ളില്‍ കഴിയുന്നവരെ സംരക്ഷിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ആദിവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."