HOME
DETAILS
MAL
'യേശു ജനിച്ച മണ്ണില്‍ സമാധാനം മരിച്ചു'; മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം
backup
December 25 2023 | 05:12 AM
വത്തിക്കാന്‍:യേശു ജനിച്ച മണ്ണില്‍ സമാധാനം മരിച്ചെന്ന് മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം.യുദ്ധക്കെടുതിയിലുള്ള സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നെന്ന് അഭിപ്രായപ്പെട്ട മാര്‍പ്പാപ്പ, സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
'ഈ രാവില്‍ നമ്മുടെയെല്ലാം ഹൃദയം ബത്‌ലഹേമിലാണ്. യേശു ജനിച്ച മണ്ണില്‍ സമാധാനം മരിച്ചു. അര്‍ഥശൂന്യമായ ഈ യുദ്ധത്തില്‍, ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരന്‍ വീണ്ടും തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു'. മാര്‍പ്പാപ്പ പറഞ്ഞു.ഗാസയ്ക്ക് മേലുള്ള ഇസ്‌റാഈല്‍ അതിക്രമം രൂക്ഷമായ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷം ഉപേക്ഷിച്ചിരിക്കുകയാണ് ബെത്‌ലഹേം വിശ്വാസികള്‍. ആഘോഷങ്ങള്‍ റദ്ദാക്കി പ്രാര്‍ത്ഥനകള്‍ക്ക് മാത്രമായിട്ടാണ് ബെത്‌ലഹേമിലെ പള്ളികളും തുറന്നിരിക്കുന്നത്.
Content Highlights:pope francis christmas message
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."