പുൽക്കൂട് പ്രദർശനത്തിനിടെ താൽക്കാലിക നടപ്പാലം തകർന്ന് അപകടം; നിരവധിപേർക്ക് പരുക്ക്
പുൽക്കൂട് പ്രദർശനത്തിനിടെ താൽക്കാലിക നടപ്പാലം തകർന്ന് അപകടം; നിരവധിപേർക്ക് പരുക്ക്
തിരുവനന്തപുരം: ക്രിസ്തുമസ് പുൽക്കൂട് പ്രദർശനത്തിനിടെ താൽക്കാലിക നടപ്പാലം തകർന്ന് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. നെയ്യാറ്റിൻകര പുത്തൻകടയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലിസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പാലത്തിൽ അനുവദിച്ചതിലേറെ ആളുകൾ കയറിയതാണ് അപകട കാരണമെന്നു പൊലിസ് പറയുന്നു.
പത്തിലേറെ പേർക്കു പാലത്തിൽ നിന്ന് താഴെവീണാണു പരുക്കേറ്റത്. പരുക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയേക്കും.
തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജംഗ്ഷനിൽ നടത്തിയ ക്രിസ്തുമസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി നിർമിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. ഇതു ഭാഗികമായി തകർന്നാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."