'യൂത്ത് ലീഗ് വഞ്ചനാ ദിനം വിജയിപ്പിക്കും'
കോഴിക്കോട്: ഇടതു സര്‍ക്കാരിന്റെ നൂറാം ദിനമായ സെപ്റ്റംബര്‍ ഒന്നിന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാ ദിനം ബഹുജന പങ്കാളിത്തത്തോടെ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകസമിതി യോഗം ആഹ്വാനം ചെയ്തു. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാതെ സി.പി.എമ്മിനു വേണ്ടി മാത്രം നിലകൊള്ളുന്ന പൊലിസിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം.
അസ്ലമെന്ന ചെറുപ്പക്കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും പ്രതികളെ പിടികൂടുന്നതിനോ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനോ പൊലിസിന് ഇതുവരെ കഴിഞ്ഞില്ല.
തന്റെ കഴിവുകേടു കൊണ്ടാണോ അല്ലെങ്കില്‍ കരുതിക്കൂട്ടിയുള്ള നിലപാട് കൊണ്ടാണോ ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതം പറഞ്ഞു. കെ.എം അബ്ദുല്‍ ഗഫൂര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.പി താഹിര്‍, പി.കെ ഫിറോസ്, കെ.ടി അബ്ദുറഹിമാന്, എം.എ സമദ്, അഷറഫ് മടാന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."