'പമ്പയില്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിനു സമീപം ശുചിമുറികള്‍ വേണം'
തിരുവനന്തപുരം: പമ്പയില്‍ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിനു സമീപം തീര്‍ഥാടന കാലത്തിനുമുന്പ് ശുചിമുറികള്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി.
സ്റ്റാന്‍ഡിനോട് അനുബന്ധിച്ച് ശൗചാലയങ്ങള്‍ ഉണ്ടെങ്കിലും അത് ജീവനക്കാര്‍ക്കുപോലും അപര്യാപ്തമാണ്. ഇത് തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുക്കാറുമില്ല. പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രായമായവര്‍ക്കും മറ്റും പമ്പാ ത്രിവേണി വരെ പോകുന്നത് ദുഷ്കരമാണ്. പണംകൊടുത്ത് ഉപയോഗിക്കാവുന്ന വൃത്തിയുള്ള ശുചിമുറികളെങ്കിലും ബസ്സ്റ്റാന്‍ഡിനു സമീപം നിര്‍മിക്കണമെന്നും കമ്മിഷന് നിര്‍ദേശിച്ചു. എത്രയുംവേഗം പരാതിയില്‍ പരിഹാരം കാണാന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കും കെ.എസ്.ആര്.ടി.സി എം.ഡി ക്കും ജില്ലാ കലക്ടര്‍ക്കും കമ്മിഷന് നിര്‍ദേശം നല്കി. ദേവസ്വം മന്ത്രിയുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവരും. ആന്റോ ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."