HOME
DETAILS

മക്ക മേഖലയില്‍ വൻ സ്വര്‍ണശേഖരം കണ്ടെത്തി

  
backup
December 29 2023 | 17:12 PM

a-huge-hoard-of-gold-was-found-in-the-makkah-are

റിയാദ് :മക്ക മേഖലയില്‍ വൻ സ്വര്‍ണ്ണ ശേഖരം കണ്ടെത്തി. അല്‍ ഖുര്‍മ ഗവര്‍ണറേറ്റില്‍ നിലവിലുള്ള മൻസൂറ, മസാറ സ്വര്‍ണ്ണ ഖനിക്ക് തെക്ക് 100 കിലോമീറ്റര്‍ ദൂരത്തിലാണ് വലിയ സ്വര്‍ണ്ണ വിഭവങ്ങള്‍ കണ്ടെത്തിയത്.

 

സഊദി അറേബ്യൻ മൈനിംഗ് കമ്ബനി (മആദിൻ) ആണ് ഒന്നിലധികം സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.

 

2022 ല്‍ ആരംഭിച്ച കമ്ബനിയുടെ വിപുലമായ പര്യവേക്ഷണ പരിപാടിക്ക് കീഴിലുള്ള ആദ്യത്തെ കണ്ടെത്തലാണിതെന്നും ലോഹ ഉല്‍പ്പാദന ലൈൻ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഖനന ഭീമൻ കൂടിയായ മആദിൻ പ്രസ്താവനയില്‍ പറഞ്ഞു. പ്രദേശത്ത് സ്വര്‍ണ്ണ ഖനനം കൂടുതല്‍ വിപുലീകരിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു.

 

 

മൻസൂറ, മസറ സ്വര്‍ണ ഖനിയിലെതിന് സമാനമായ ഭൂമിശാസ്ത്രപരവും രാസപരവുമായ സവിശേഷതകളുള്ള എക്കലാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. മൻസൂറ, മസറ ഖനിയില്‍ നിന്ന് 400 മീറ്റര്‍ ദൂരെ 61 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 10.4 ഗ്രാം സ്വര്‍ണവും 20 മീറ്റര്‍ താഴ്ചയില്‍ ഒരു ടണ്ണില്‍ 20.6 ഗ്രാം സ്വര്‍ണവും കണ്ടെത്തി.

 

 

മന്‍സൂറ, മസറ ഖനിക്ക് വടക്ക് 25 കിലോമീറ്റര്‍ ദൂരെ ജബല്‍ അല്‍ഗദാറയിലും ബീര്‍ അല്‍തുവൈലയിലും പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ 125 കിലോമീറ്റര്‍ നീളത്തില്‍ വന്‍ സ്വര്‍ണ ശേഖരമുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. സഊദി അറേബ്യയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വര്‍ണ ബെല്‍റ്റ് ആയി ഈ പ്രദേശം മാറുമെന്നും മആദിന്‍ പറഞ്ഞു.

 

 

ഗള്‍ഫിലെ ഏറ്റവും വലിയ ഖനന കമ്ബനിയായ മആദിന്റെ 67 ശതമാനം സഊദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ഉടമസ്ഥതയിലുള്ളതാണ്. കമ്ബനി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജനുവരിയില്‍ വിദേശത്തുള്ള ഖനന ആസ്തികളില്‍ നിക്ഷേപിക്കുന്നതിനായി ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി ചേര്‍ന്ന്സംയുക്ത സംരംഭമായ Manara Minerals പ്രഖ്യാപിച്ചിരുന്നു.

 

സഊദി അറേബ്യയിലെ ഏറ്റവും പുതിയതും വലുതും സാങ്കേതികമായി പുരോഗമിച്ചതുമായ സ്വര്‍ണ്ണ ഖനിയാണ് മൻസൂറ മസാറ എന്നത് ശ്രദ്ധേയമാണ്. 2022ല്‍ 11,982.84 ഔണ്‍സ് സ്വര്‍ണം ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിച്ചു. പരമ്ബരാഗത ഓപ്പണ്‍-പിറ്റ് ഖനികളായി വികസിപ്പിച്ചെടുക്കുന്ന വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മൻസൂറ മസാറ ഖനികള്‍. പ്ലാന്റ് കാര്‍ബണ്‍-ഇൻ-ലീച്ച്‌, പ്രഷര്‍ ഓക്‌സിഡേഷൻ പ്രക്രിയകളും അയിര് സ്വര്‍ണ്ണ ഉല്‍പാദനത്തിനായി ഓട്ടോക്ലേവ് സാങ്കേതികവിദ്യകളും ഇവിടെ ഉപയോഗിക്കുന്നു.

 

Content Highlights: A huge hoard of gold was found in the Makkah area

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago