മുറ്റത്ത് ഇന്റര്‍ലോക്കോ ബേബി മെറ്റലോ നല്ലത്? ഇത് രണ്ടുമല്ലാത്ത ഒപ്ഷനും ഉണ്ട്
മുമ്പ് വീട് മുറ്റം ചെത്തിയും മണ്ണുംചാണകവും തേച്ച് ഭംഗിയാക്കുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് മാറി. കല്ലും ടൈലും പാകി ഭംഗി കൂട്ടുന്ന രീതിയാണ് ഇന്നത്തെ ട്രെന്‍ഡ്. വിപണിയില്‍ വിവിധ ഔട്ട്‌ഡോര്‍ ടൈലുകള്‍ സുലഭമായതോടെ മുറ്റത്ത് വിരിക്കുന്ന ടൈലുകളിലും ആളുകള്‍ വലിയ ശ്രദ്ധ കൊടുത്തു. എന്നാല്‍ ഇതിന് വിവിധ ഗുണങ്ങളും ദോശങ്ങളും ഉണ്ട്. മുറ്റത്ത് ടൈല്‍ പാകുന്നത് വീട്ടിനകത്ത് ചൂട് കൂട്ടുന്നു എന്ന വലിയ തോതിലുള്ള പരാതിക്ക് കാരണമായിട്ടുണ്ട്. ഏറെക്കുറേ അത് ശരിയുമാണ്. എന്നാല്‍ അതിന് ഗുണത്തേക്കാളേറെ ദോഷവശങ്ങളുമുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
മുറ്റം മിനുക്കാന്‍ വേണ്ടിയാണ് ഇന്റര്‍ലോക്ക് പതിക്കുന്നത്. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ഈ കട്ടകള്‍ ഇന്ന് വീട്ടുമുറ്റത്ത് സ്ഥാനം പിടിച്ചതിലൂടെ മണ്ണിന്റെ മനമുള്ള പഴയ മുറ്റങ്ങള്‍ ഇല്ലാതായി. ഇത് പ്രകൃതിക്ക് ദോഷമാണെന്ന് ഭൂരിഭാഗവും ആളുകള്‍ക്കും അറിയാം. കോണ്‍ക്രീറ്റ് കട്ടകള്‍ പതിപ്പിക്കുന്നത് കൊണ്ട് ചൂടു കൂടുകയും, ഇവയുടെ ഗ്യാപ്പിലൂടെ വളരെ കുറച്ചു വെള്ളം മാത്രമേ മണ്ണിലേക്ക് എത്തുകയും ചെയ്യുന്നുള്ളൂ. മുറ്റത്തെ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടും എന്നത് ഒരു ദോഷമായി പറയുമ്പോള്‍ എളുപ്പത്തില്‍ മുറ്റം വൃത്തിയാക്കാനും, ഇഴ ജന്തുക്കളും മറ്റും വീട്ടിലേക്ക് വരുന്നത് തടയാനും കല്ലുകള്‍ പാകുന്നത് കൊണ്ട് കഴിയും.
- പുല്ലുകള്‍ വച്ചുപിടിപ്പിക്കാം:
വിവിധ പ്രകൃതിദത്തമായ പുല്ലുകള്‍ ഇതിനായി ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍ നല്ല ചുവന്ന മണ്ണ് ആയിരിക്കുകയും ആവശ്യത്തിന് സൂര്യപ്രകാശം പതിക്കുന്ന സ്ഥലവും ആയിരിക്കണം. ഇടയ്ക്കിടയ്ക്ക് നീളം കുറച്ച് വെട്ടി ഭംഗിയില്‍ സൂക്ഷിച്ചാല്‍ നല്ലൊരു വൈബ് ആയിരിക്കും. വാഹനങ്ങള്‍ മുറ്റത്ത് വരുന്നുണ്ടെങ്കില്‍ അവയുടെ സഞ്ചാരപാതയില്‍ പുല്ല് ഒവിവാക്കി സ്റ്റോണുകള്‍ പതിപ്പിക്കുന്നത് നല്ലതാണ്.
2) ബേബി മെറ്റല്‍:
ബേബി മെറ്റല്‍സ് മുറ്റത്ത് വിതറുന്നതും നല്ലൊരു രീതിയാണ്. കാരണം ഭൂമിയിലേക്ക് മഴവെള്ളം എളുപ്പത്തില്‍ ഇറങ്ങാന്‍ ഇത് സാധിക്കുന്നു. ഇവ പ്രകൃതിക്ക് വളരെ ഗുണകരമായ ഒന്നാണ്. മറ്റൊന്ന് മുറ്റത്ത് പൊടിയോ ചെളിയോ ഉണ്ടാവുകയും ഇല്ല.
3) കരിങ്കല്ലിന്റെ കട്ടകള്‍:
കരിങ്കല്‍ കട്ടകള്‍ പ്രകൃതിക്കിണങ്ങുന്ന ഇന്റര്‍ലോക്കിന്റെ ബദല്‍ മാര്‍ഗ്ഗമാണ് ഇവ പൊട്ടിപ്പോകാനുള്ള സാധ്യത താരതമ്യയെ കുറവാണ്. വാഹനങ്ങള്‍ മുറ്റത്ത് തിരിക്കുന്ന സമയത്ത് നല്ല ഗ്രിപ്പും ഉണ്ടാകും. ചെളി കെട്ടിക്കിടക്കുകയോ അത്ര പൊടിശല്യമോ ഉണ്ടാവുകയും ഇല്ല.
4- കല്ലുകളും പുല്ലുകളും മിക്‌സഡ് ആയി
ഏറ്റവും നല്ലതായി പറയപ്പെടുന്നത് കല്ലുകളും പുല്ലുകളും മികസഡ് ആയി ഉപയോഗിക്കുന്നതാണ്. വാഹനം കടന്നുവരുന്നതും ആള്‍പെരുമാറ്റം കൂടുതലും ഉള്ള ഭാഗത്ത് ഇടവിട്ട് സ്റ്റോണുകള്‍ പതിച്ചും മറ്റ് ഭാഗത്ത് പുല്ലുകള്‍ വച്ചുപിടിപ്പിച്ചുമുള്ള രീതിയാണിത്. ഇതാകുമ്പോള്‍ മുറ്റത്ത് വെള്ളം കെട്ടിക്കുുന്ന ബുദ്ധിമുട്ട് ഉണ്ടാകില്ല. അതുപോലെ തന്നെ ഇന്റര്‍ലോക്ക് ഉപയോഗിച്ചതുവഴിയില്ല അമിത താപവും ഉണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."