ഫ്രഷോ അഞ്ചാം ഔട്‌ലെറ്റ് ജെവിസിയില്‍
ദുബൈ: ഫ്രഷോ സൂപര്‍ മാര്‍ക്കറ്റിന്റെ അഞ്ചാമത്തെ ഔട്‌ലെറ്റ് ജെവിസിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങളും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് ടെക്‌നോളജി സിഇഒ അഹ്മദ് ഹസന്‍ മുഹമ്മദ് യാക്കൂത്തും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ വില്‍പന ഷംസിയ യൂസഫ് ഒ.പി സ്വീകരിച്ചു. യുഎഇ പൗരന്‍ സാലിഹ് ഹസ്സന്‍ സാലിഹ്, യൂസഫ് പുളിക്കല്‍, ഷൗക്കത്തലി പറവത്ത്, റഫീഖ് ഒ.പി, നജ്മുദ്ദീന്‍ എ.പി, അഹമ്മദ് കുട്ടി എ.പി, ഫ്രഷോ സൂപര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ഒ.പി ഷാജി, ലത്തീഫ്, ഒ.പി ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മികച്ച ഷോപ്പിംഗ് അനുഭവം പകര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ സൂപര്‍ മാര്‍ക്കറ്റില്‍ പഴം, പച്ചക്കറി, മാംസം, മറ്റു ഭക്ഷ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഫൂട്‌വെയര്‍, സ്റ്റേഷനറി ഐറ്റംസ് എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കുറഞ്ഞ വിലയില്‍ ഏറ്റവും ഗുണമേന്മയുള്ള സാധനങ്ങള്‍ നല്‍കാനാണ് ഫ്രഷോ സൂപര്‍ മാര്‍ക്കറ്റ് ശ്രമിക്കുന്നതെന്നും അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലങ്ങളില്‍ ഔട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍മാരായ ഒ.പി ഷാജി, ലത്തീഫ്, ഒ.പി ഷംസുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."