HOME
DETAILS

നിർഭയം,നിലപാടിലുറച്ച്

  
Web Desk
December 30 2023 | 18:12 PM

fearless-stand-up


ബിഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ജിറ്റ് വാര്‍പൂറെന്ന ദരിദ്രഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലെ മാധ്യമമേഖലയിലെ വെള്ളിവെളിച്ചത്തിലെത്തിയ രവിഷ് കുമാര്‍ പാണ്ഡെയെ പൊടുന്നനെ വന്നുചേര്‍ന്ന പണവും പ്രശസ്തിയും ഉന്നതബന്ധങ്ങളുമൊന്നും കണ്ണുമഞ്ഞളിപ്പിച്ചില്ല. ദരിദ്രര്‍ക്ക് വേണ്ടി സംസാരിക്കാനും നീതിയോടൊപ്പം നില്‍ക്കാനും രാജ്യത്ത് നിറയുന്ന അന്ധകാരത്തെക്കുറിച്ച് ചൂണ്ടിക്കാട്ടാനും രവിഷ് അപ്പോഴും മടികാട്ടിയില്ല. രവിഷ്‌കുമാറെന്ന, രാജ്യം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകന്‍ രൂപപ്പെടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് രവിഷിന്റെ ജീവിതത്തെ രൂപപ്പെടുത്തിയ ചരിത്രത്തിൽ ഉത്തരമുണ്ട്.


1974ലായിരുന്നു രവിഷിന്റെ ജനനം. പട്‌നയിലെ ലയോല സ്‌കൂളില്‍ വിദ്യാഭ്യാസം. ഉന്നതപഠനത്തിനാണ് ആദ്യമായി ഡല്‍ഹിയിലെത്തുന്നത്. പഠനകാലത്ത് ശരാശരിയിലും താഴ്‌ന്നൊരു വിദ്യാര്‍ഥിയായിരുന്നു താനെന്ന് പറയും അദ്ദേഹം തന്നെ. ഇംഗ്ലിഷ് അറിയില്ല, കണക്കിനും സയന്‍സിനും മാര്‍ക്കില്ല. സ്‌പോര്‍ട്‌സിലും താല്‍പര്യമില്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തെ തന്നിലേക്ക് അടുപ്പിച്ചില്ല. ആകെ താല്‍പര്യം സിനിമ കാണുന്നതിലായിരുന്നു. സിനിമാ പോസ്റ്ററൊട്ടിക്കുന്ന കൂട്ടുകാരനൊപ്പം സൗജന്യമായി ആയിരുന്നു അക്കാലത്തെ സിനിമ കാണല്‍.


സിനിമയാണോ തന്റെ നിലപാടുകളെ രൂപപ്പെടുത്തിയതെന്ന ചോദ്യത്തിന് രവിഷിന് അത്ര വ്യക്തമായ ഉത്തരമില്ല. എന്നാല്‍, ബിഹാറിലെയും ഡല്‍ഹിയിലെയും ജീവിതത്തിനിടയില്‍ രവിഷ് തനിക്കുചുറ്റും നിരവധി ജീവിതങ്ങളെ കണ്ടു. ബിഹാറില്‍ നിന്ന് പഠനത്തിനു ഡല്‍ഹിയിലേക്ക് വന്നത് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കി. മനുഷ്യനില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പ്രവാസത്തേക്കാള്‍ വലിയ മരുന്നില്ല.


നമ്മുടെ ചുറ്റുവട്ടങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നതല്ല ലോകം എന്ന തിരിച്ചറിവുണ്ടാക്കുന്നത് സുഖങ്ങളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും വിട്ടകന്ന് സ്വന്തം കാലില്‍ ജീവിക്കാന്‍ നോക്കുമ്പോഴാണ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ദേശ്ബന്ധു കോളജില്‍ പഠിക്കുമ്പോള്‍ അനില്‍ സേഥി എന്ന ചരിത്രാധ്യാപകനാണ് മാധ്യമപ്രവര്‍ത്തനം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നത്. തന്റെ എഴുത്തും കാഴ്ചപ്പാടുമെല്ലാം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ ഹിന്ദി ജേര്‍ണലിസത്തിന് ചേര്‍ന്നു.


പക്ഷേ അത് പൂര്‍ത്തിയാക്കിയില്ല. പിന്നാലെ ബിരുദാനന്തര ബിരുദം ചെയ്തു. ജനസത്ത പത്രത്തിലാണ് മാധ്യമപ്രവര്‍ത്തനം തുടങ്ങുന്നത്. വൈകാതെ എന്‍.ഡി.ടിവിയിലെത്തി. രവിഷ് കുമാറെന്ന മാധ്യമപ്രവര്‍ത്തകനെ രാജ്യമറിയുന്നത് എന്‍.ഡി.ടിവിലൂടെയാണ്. പ്രൈംടൈം, ഹംലോഗ്, രവിഷ്‌കി റിപ്പോര്‍ട്ട്, ദേശ്കി ബാത്ത് തുടങ്ങിയവയായിരുന്നു രവിഷ്‌കുമാറിന്റെ പ്രശസ്തമായ ടെലിവിഷന്‍ പ്രോഗ്രാമുകള്‍.
രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ജേര്‍ണലിസം അവാര്‍ഡ് രണ്ടുതവണ ഏറ്റുവാങ്ങി. രാമോണ്‍ മഗ്‌സെയ്‌സെ അവാര്‍ഡ് വാങ്ങുന്ന അഞ്ചാമത്തെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായി.

ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പകരംവയ്ക്കാനാവാത്ത പാഠപുസ്തകമായി. രാജ്യത്തെ ഏറ്റവും ശക്തരായ നൂറുപേരെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം തെരഞ്ഞെടുത്തപ്പോള്‍ നരേന്ദ്രമോദിക്കും സോണിയാഗാന്ധിക്കും അദാനിക്കുമൊപ്പം അതിലൊരാളായി. മുംബൈ പ്രസ് ക്ലബ് ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി. അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വി ഏറ്റെടുത്തതോടെ 2022 നവംബറില്‍ സ്ഥാപനം വിട്ടു. ഇപ്പോള്‍ സ്വന്തമായി യുട്യൂബ് ചാനല്‍ നടത്തുന്ന രവിഷ്‌കുമാറിന് എക്‌സില്‍ 3.4 മില്യന്‍ ഫോളോവേഴ്‌സുണ്ട്. ചാനലിന് 8.3 മില്യന്‍ ഫോളോവേഴ്‌സുമുണ്ട്.


രാജ്യത്തെ അറിയപ്പെടുന്ന മാധ്യമസ്ഥാപനങ്ങളിലൊന്നുമല്ല ജോലിയെങ്കിലും രവിഷ് ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന, ഏറ്റവും കൂടുതല്‍ പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകനാണ്. അതിലേക്ക് നയിച്ച നിലപാടുകളെക്കുറിച്ച് രവിഷ് തന്നെ പറയും. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ നിന്ന് വഴിമാറിപ്പോകുന്നു എന്ന് ഭരണകൂടത്തെ ഓര്‍മപ്പെടുത്തുന്നത് എന്റെ കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടും.


എനിക്കൊരു നിലപാടുണ്ട്, അത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ്. അതിനതെിരേ ആര് ഭീഷണി ഉയര്‍ത്തിയാലും ചോദ്യം ചെയ്യും. മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗമല്ല, രാജ്യത്തിന്റെ ഭാഗമാണ്. ഭരണകൂടത്തിന്റെ പക്ഷം പറയാന്‍ ഒരുപാടു പേരും വഴികളുമുണ്ടാവും. ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദം പുറത്തുകേള്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും രവിഷ് പറയും.


മാധ്യമങ്ങളില്‍ നിന്ന് പുറത്തുവരേണ്ടത് വെളിച്ചമാണെന്നാണ് രവിഷിന്റെ പക്ഷം. ഇരുളില്‍ വഴികാണാതെ നില്‍ക്കുന്നവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. പകരം നമ്മള്‍ തന്നെ സ്വയം ഇരുട്ട് സൃഷ്ടിച്ച് തപ്പിത്തടയുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്താല്‍ അതിനെ പിന്തുണയ്ക്കാനാവില്ലെന്നും രവിഷ് പറയും. ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്ന കാലത്ത് മാധ്യമലോകത്തിന്റെ വെളിച്ചമാണ് രവിഷ് കുമാര്‍. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത രവിഷിന്റെ രാഷ്ട്രീയ ബോധ്യങ്ങളാണ് അതിനെ നയിക്കുന്നത്.

Content Highlights:Fearless, stand up



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago