പുതുവർഷത്തിൽ ഇന്ധന വില കുറയുമോ? ആ പ്രഖ്യാപനം ഇന്ന്, യുഎഇ കാത്തിരിക്കുന്നു
പുതുവർഷത്തിൽ ഇന്ധന വില കുറയുമോ? ആ പ്രഖ്യാപനം ഇന്ന്, യുഎഇ കാത്തിരിക്കുന്നു
ദുബൈ: പുതുവർഷം ആരംഭിക്കുന്നതിനൊപ്പം പുതിയ ഇന്ധന വിലയും സ്വീകരിക്കാൻ ഒരുങ്ങുകയാണ് യുഎഇ. മാസം തോറും പുതുക്കാറുള്ള ഇന്ധന വില പുതുവർഷത്തിൽ കൂടുമോ കുറയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ജനം. 2024 ജനുവരിയിലെ പുതുക്കിയ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ന് പ്രഖ്യാപിക്കും. ഇന്ധനവില കമ്മറ്റിയാണ് പുതുക്കിയ വില പ്രഖ്യാപിക്കുക.
കഴിഞ്ഞ രണ്ട് മാസമായി ഇന്ധനവില വില കുറച്ചിരുന്നു. 2023-ൽ, ഒക്ടോബറിലാണ് വില അവസാനമായി ഉയർന്നത്. ഒക്ടോബറിൽ സൂപ്പർ 98-ന് ലിറ്ററിന് 3.44 ദിർഹത്തിലെത്തി. അതേസമയം, 2023 ജനുവരിയിൽ സൂപ്പർ 98 ലിറ്ററിന് 2.78 ദിർഹത്തിന് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വിറ്റത്.
ഡിസംബറിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ വില യഥാക്രമം 7 ഫിൽസ് കുറഞ്ഞ് ലിറ്ററിന് 2.96, 2.85, 2.77 ദിർഹം എന്നിങ്ങനെയാണ് വിൽപന നടക്കുന്നത്. ജനുവരിയിൽ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ, 2023 ഡിസംബറിൽ ബ്രെന്റ് വില ശരാശരി $77.34 ആയിരുന്നു. നവംബർ നിരക്കിനേക്കാൾ കുറവാണ് ഡിസംബറിൽ ഉണ്ടായിരുന്നത്. നവംബറിൽ, ബ്രെന്റ് ശരാശരി ബാരലിന് $82 ആയിരുന്നു.
2015-ൽ യുഎഇ എണ്ണവിലയുടെ നിയന്ത്രണം നീക്കിയതിന് ശേഷം, പ്രാദേശിക റീട്ടെയിൽ പെട്രോൾ വില ആഗോള നിരക്കുകൾക്ക് അനുസൃതമായി എല്ലാ മാസാവസാനവും പരിഷ്കരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."