മഹീന്ദ്രക്ക് നാല് കോടിക്ക് മേലേ പിഴ ചുമത്തി സര്‍ക്കാര്‍;കാരണം ഇത്
മഹീന്ദ്ര അടുത്തിടെ തുടരെ പ്രശ്‌നങ്ങളിലകപ്പെടുന്ന കാഴ്ചയാണ് വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.സ്‌കോര്‍പിയോ N ഉടമക്ക് അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് പ്രശ്‌നത്തിലായ കമ്പനിക്ക് ഇപ്പോള്‍ 4.12 കോടി ഇന്ത്യന്‍ രൂപ പിഴ ചുമത്തപ്പെട്ടു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ചരക്കുസേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ടാണ് കമ്പനിക്ക് പിഴ ചുമത്തപ്പെട്ടത് എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ ജിഎസ്ടി നിലവില്‍ വരുന്നതിന് മുമ്പ് മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മഹീന്ദ്ര ടൂ വീലര്‍. നികുതി നിയമം നടപ്പാക്കിയ ശേഷം ജിഎസ്ടിയില്‍ ചേരുമ്പോള്‍ കമ്പനി ചില ഡാറ്റ സമര്‍പ്പിക്കുകയും അത് സംബന്ധിച്ച ആശയക്കുഴപ്പം കാരണമാണ് കമ്പനിക്ക് 4,11,50,120 രൂപ പിഴ ചുമത്തിയത്. മഹീന്ദ്ര റെഗുലേറ്ററി ഫയലയിംഗിലാണ് പിഴ ലഭിച്ചതായി അറിയിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ജിഎസ്ടി ഓഡിറ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറാണ് ഇതുസംബന്ധിച്ച ഓര്‍ഡര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ജിഎസ്ടി ഇന്‍പുട്ട് വഴി മഹീന്ദ്ര കമ്പനിക്ക് ചില ബില്ലുകളില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. എന്നാല്‍ ആ ബില്ലുകള്‍ക്കായി കമ്പനിയില്‍ നിന്ന് പണം പിരിച്ചെടുത്ത വെണ്ടര്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാലാണ് ഈ പിഴ ചുമത്തുന്നത്. എഡ്യൂക്കേഷന്‍ സെസ് ക്രെഡിറ്റ് ബാലന്‍സുമായി ബന്ധപ്പെട്ടുള്ള ചില വിഷയങ്ങളും മഹീന്ദ്രക്ക് പിഴ ചുമത്താന്‍ കാരണമായതായും ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഏതായാലും മഹീന്ദ്രക്ക് 4.12 കോടി രൂപ പിഴ ലഭിച്ചത് വാഹന ലോകത്ത് വലിയ വാര്‍ത്തയായി മറിയിട്ടുണ്ട്. പിഴ വിധിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അനുകൂലമായ ഫലം പ്രതീക്ഷിക്കുന്നുവെന്നും ഇതുമുലം കമ്പനിക്ക് ഒരു തരത്തിലുമുള്ള നഷ്ടം ഉണ്ടായിട്ടില്ലെന്നുമാണ് മഹീന്ദ്ര പറയുന്നത്.
Content Highlights:Mahindra and Mahindra hit with 4.12 crore GST penalty
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."