HOME
DETAILS

തെളിവ് നശിപ്പിക്കല്‍: മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറെ വീണ്ടും ചോദ്യംചെയ്തു

  
backup
October 26, 2021 | 4:51 AM

%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b

 


മറ്റൊരു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖകന്‍
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ മാനേജര്‍ ജിഷ്ണുവിനെ ഇന്നലെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. മോന്‍സണ്‍ ആവശ്യപ്പെട്ട പ്രകാരം പുരാവസ്തു തട്ടിപ്പു കേസിലെ നിര്‍ണായക തെളിവായ പെന്‍ഡ്രൈവുകള്‍ കത്തിച്ചുകളഞ്ഞെന്ന് ഞായറാഴ്ച ജിഷ്ണു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച ജിഷ്ണുവിനെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചുവരുത്തി മണിക്കൂറുകള്‍ ചോദ്യംചെയ്തിരുന്നു. മോന്‍സന്റെ ഇടപാടുകളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യംചെയ്തത്. അറസ്റ്റിലായ ശേഷമാണത്രേ മോന്‍സണ്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. തെളിവുകള്‍ നശിപ്പിച്ചതു കൂടാതെ പോക്‌സോ കേസ് നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനായി പരാതിക്കാരിയെ നേരിട്ട് കണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്നും തേടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
2016 ല്‍ അക്കൗണ്ടന്റായാണ് ജിഷ്ണു മോന്‍സണൊപ്പം ജോലി തുടങ്ങുന്നത്. അതിനിടെ കഴിഞ്ഞ ദിവസം മോന്‍സന്റെ സുഹൃത്തിന്റെ കാക്കനാട് വാഴക്കാലയിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത തിമിംഗലത്തിന്റേതെന്ന് കരുതുന്ന അസ്ഥികള്‍ മോന്‍സണ്‍ അറസ്റ്റിലായതിനു പിന്നാലെ അവിടെക്കൊണ്ടു വച്ചത് ജിഷ്ണു ആണെന്നാണ് വിവരം. വനംവകുപ്പ് പിടിച്ചെടുത്ത അസ്ഥികള്‍ ശാസ്ത്രീയ പരിശോധനയില്‍ തിമിംഗലത്തിന്റേതെന്നു തെളിഞ്ഞാല്‍ ജിഷ്ണുവും കേസില്‍ പ്രതിയാകും. പോക്‌സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് ഉടന്‍തന്നെ രേഖപ്പെടുത്തും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ, സ്വകാര്യ മ്യൂസിയം നിര്‍മിക്കാമെന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാരന്‍ സന്തോഷ് എളമക്കരയില്‍ നിന്ന് മൂന്ന് കോടി രൂപ തട്ടിയ കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം എ.സി.ജെ.എം കോടതി നാളെ വൈകിട്ട് മൂന്ന് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം മോന്‍സന്റെ പേഴ്‌സനല്‍ മേക്കപ്പ്മാന്‍ ജോഷിയെയും പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജോഷിയും നിരന്തരമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ പ്രത്യേകം പോക്‌സോ കേസ് എടുക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  a month ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  a month ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  a month ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  a month ago