HOME
DETAILS

വെറും 23 സാക്ഷികള്‍ മാത്രമോ; ലംഖിപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ യു.പി സര്‍ക്കാരിനെ കുടഞ്ഞ് സുപ്രിംകോടതി

  
backup
October 26 2021 | 07:10 AM

lakhimpur-kheri-supreme-court-orders-protection-of-eyewitnesses-2021

ന്യൂഡല്‍ഹി: ലംഖിപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വീണ്ടും സുപ്രിംകോടതി. ഇത്ര വലിയ കുറ്റകൃത്യം നടന്നിട്ടും ഈ കേസില്‍ 23 സാക്ഷികള്‍ മാത്രമാമോ ഉള്ളതെന്ന് കോടതി ചോദിച്ചു.

കേസിലെ എല്ലാ പ്രധാന സാക്ഷികളുടേയും രഹസ്യമൊഴി രേഖപ്പെടുത്താന്‍ യുപി പൊലിസിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റുമാരെ ലഭിച്ചില്ലെങ്കില്‍, തൊട്ടടുത്ത മജിസ്ട്രേറ്റുമാരുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താന്‍ സുപ്രിംകോടതി ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കി. കേസിലെ എല്ലാ സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

നൂറോളം കര്‍ഷകര്‍ റാലി നടത്തുമ്പോഴാണ് വാഹനം പാഞ്ഞുകയറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപ്പോള്‍ 23 ദൃക്സാക്ഷികള്‍ മാത്രമേയുള്ളോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. 68 സാക്ഷികളില്‍ 30 പേരുടെ രഹസ്യമൊഴി 164-ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 23 പേര്‍ ദൃക്സാക്ഷികളെന്ന് അവകാശപ്പെടുന്നു. ഭൂരിഭാഗം പേരും ഔപചാരിക സാക്ഷികളാണെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ പറഞ്ഞു.

കേസില്‍ ഇതുവരെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാത്തതില്‍ കോടതി ഇന്നും അതൃപ്തി രേഖപ്പെടുത്തി. കേസ് പരിഗണിക്കുന്നത് നവംബര്‍ 8ലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago