'എന്റെ പേര് ദാവൂദ് എന്നല്ല':മഹാരാഷ്ട്ര മന്ത്രിയുടെ ആരോപണം തള്ളി സമീര്‍ വാങ്കഡെയുടെ പിതാവ്
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ആരോപണം തള്ളി സമീര്‍ വാങ്കഡെയുടെ പിതാവ്. തന്റെ പേര് ധ്യാന്‍ദേവ് എന്നാണെന്നും തങ്ങളുടെ കുടുംബത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാഭാരതത്തിലെ അഭിമന്യുവിനെ പോലെ തന്റെ മകന് ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടിരിക്കയാണ്. ഈ ചക്രവ്യൂഹം തകര്‍ത്ത് അവന് പുറത്തുവരിക തന്നെ ചെയ്യുമെന്നും ധ്യാന്‍ദേവ് വാങ്കഡെ പറഞ്ഞു. സമീര്‍ വാങ്കഡെ മുസ്ലിം ആണെന്നും അദ്ദേഹത്തിന്റെ മുഴുവന്‍ പേര് സമീര്‍ ദാവൂദ് വാങ്കഡെ എന്നാണെന്നുമുള്ള നവാബ് മാലികിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേ സമയം ലഹരി മരുന്ന് കേസില്‍ സമീര്‍ വാങ്കഡെ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു.
നേരത്തെ സമീര്‍ വാങ്കഡെയും നവാബ് മാലികിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ പേര് ധ്യാന്‍ദേവ് വാങ്കഡെ എന്നാണെന്നും അദ്ദേഹം എക്സൈസ് ഉദ്യോഗസ്ഥനായിരുന്നെന്നും സമീര്‍ വാങ്കഡെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിതാവ് ഹിന്ദുവും മരിച്ചുപോയ മാതാവ് മുസ്ലിമും ആണെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."