HOME
DETAILS

മോന്‍സണ്‍ ബന്ധം; ഡി.ജി.പിയുടെ മൊഴിയെടുത്തു

  
backup
October 27, 2021 | 4:55 AM

%e0%b4%ae%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%a1%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af

 

സ്വന്തം ലേഖകന്‍
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ ഡി.ജി.പി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ഇതാദ്യമായാണ് ഒരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലിസ് മേധാവിയുടെ മൊഴി എടുക്കുന്നത്.
ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി. എസ്.ശ്രീജിത്ത്, അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ സോജന്‍ എന്നിവര്‍ അനില്‍കാന്തിനെ സന്ദര്‍ശിച്ചാണ് മൊഴിയെടുത്ത്. അനില്‍കാന്ത് ഡി.ജി.പി ആയശേഷം മോന്‍സണ്‍ പൊലിസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ തട്ടിപ്പുകേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയാണിത്. കൂടാതെ മോന്‍സണ്‍ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. ഇയാള്‍ ഡി.ജി.പിക്ക് ഉപഹാരം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ഇവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഡി.ജി.പിയില്‍ നിന്നു ക്രൈംബ്രാഞ്ച് തേടിയത്.


പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന സംഘടനയുടെ പ്രതിനിധി എന്ന നിലയിലാണ് അയാളെ താന്‍ കണ്ടതെന്ന് ഡി.ജി.പി. അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. മോന്‍സണ്‍ ഉള്‍പ്പെടെ ഫെഡറേഷന്‍ ഭാരവാഹികളായ ആറുപേരാണ് തന്നെ കാണാന്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചക്കിടെയാണ് മോന്‍സണ്‍ ഡി.ജി.പിക്ക് ഉപഹാരം നല്‍കിയത്. മറ്റ് ഫെഡറേഷന്‍ ഭാരവാഹികളുംകൂടി നിന്നാണ് ചിത്രം എടുത്തതും. എന്നാല്‍ മോന്‍സണും ഡി.ജി.പിയും മാത്രമുള്ള ചിത്രമാണ് പുറത്തുവന്നത്. മറ്റ് ഭാരവാഹികളുടെ ചിത്രം ക്രോപ് ചെയ്തുമാറ്റിയ ശേഷമുള്ള ഈ ചിത്രത്തിനു പിന്നില്‍ മോന്‍സണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ താന്‍ ഇടപെട്ട് നീക്കിയെന്നും ഡി.ജി.പി മൊഴി നല്‍കി. അതിനിടെ പേരൂര്‍ക്കട പൊലിസ് ക്ലബ്ബിലും മോന്‍സണ്‍ രണ്ടു തവണ തങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. രണ്ടു തവണയും ട്രാഫിക് ഐ.ജി. ലക്ഷ്മണയുടെ അതിഥിയായാണ് മോന്‍സണ്‍ താമസിച്ചത്.
ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. മോന്‍സണുമായി നിരവധിതവണ ഫോണില്‍ ബന്ധപ്പെട്ടതും മോന്‍സണെതിരേ പന്തളം ശ്രീവത്സം ഗ്രൂപ്പ് നല്‍കിയതടക്കമുള്ള പരാതികളിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതും അടക്കം നിരവധി ആരോപണങ്ങള്‍ ലക്ഷ്മണയ്‌ക്കെതിരേയണ്ട്.


ഇദ്ദേഹത്തോടൊപ്പം മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി. മനോജ് എബ്രഹാം എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളി കേസില്‍ എ പത്മകുമാറിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസില്‍ ജയിലില്‍ തുടരും

Kerala
  •  2 months ago
No Image

റമദാന്റെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; വെടിവെപ്പ്, ഒപ്പം വ്യാപക അറസ്റ്റും 

International
  •  2 months ago
No Image

വീണ്ടും ചികിത്സാപിഴവ്; ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചില്ല് നീക്കാതെ മുറിവ് വച്ചുകെട്ടിയെന്ന് പരാതി

Kerala
  •  2 months ago
No Image

ആർക്കും ഒന്നും ഓർമയില്ല! ഉഷയുടെ ശസ്ത്രക്രിയ നടത്തിയതിന്റെ ഉത്തരവാദിത്വം ഏൽക്കാതെ ഡോക്ടർമാർ; ആവശ്യത്തിന് നഴ്‌സുമില്ല, ജീവനക്കാരുമില്ല - സിസ്റ്റം തകരാറിലാണ് സാർ...

Kerala
  •  2 months ago
No Image

മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Kerala
  •  2 months ago
No Image

ചെറിയ പെരുന്നാളിന് നാട്ടിൽ വരുന്നുണ്ടോ? വിമാനയാത്രാ നിരക്ക് വർധനവ് കീശ കാലിയാക്കും; പ്രവാസികൾ പെരുന്നാൾ അവധി ചെലവഴിക്കുന്നത് ഇങ്ങനെ

uae
  •  2 months ago
No Image

മുനമ്പത്ത് വഖഫ് ഭൂമി കയ്യേറിയെന്ന ഹരജിയില്‍ നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  2 months ago
No Image

അത് കത്രികയല്ല, വയറില്‍ കുടുങ്ങിയാലും പ്രശ്‌നമില്ല; ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ഡോ. ലളിതാംബിക

Kerala
  •  2 months ago
No Image

വര്‍ണ വിളക്കുകളില്ല, തോരണങ്ങളില്ല; ജറുസലേമില്‍ റമദാനിലെ അലങ്കാരങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ പുറത്തായേക്കും; രേഖകൾ ചേർക്കുന്നതിൽ ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തുന്നു

National
  •  2 months ago