കോഴിക്കോട് ജില്ലാ ദഫ് കളി മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓമശ്ശേരി: വാദിഹുദാ ഓമശ്ശേരിയുടെ ആഭിമുഖ്യത്തില്‍ ഓമശ്ശേരിയില്‍ സ്ഥാപിതമാകുന്ന സ്‌നേഹതീരം കണ്‍വന്‍ഷന്‍ സെന്ററിന്റെ ലോഞ്ചിങിനോടനുബന്ധിച്ച് നവംബര്‍ അവസാനവാരത്തില്‍ നടത്തുന്ന കോഴിക്കോട് ജില്ലാതല ദഫ് കളി മത്സരത്തിലേക്ക് ദഫ് ടീമുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മല്‍സരാര്‍ത്ഥികള്‍ 10 മിനുട്ടില്‍ അധികരിക്കാത്ത വീഡിയോ സഹിതം 9390700800 എന്ന വാട്‌സ് ആപ്നമ്പറില്‍ അഡ്രസും ടെലഫോണ്‍ നമ്പറും സഹിതം അപേക്ഷിക്കുക.
ഒന്നാം സ്ഥാനക്കാര്‍ക്ക് 10001 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 7001രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5001 രൂപയും ഷീല്‍ഡും നല്‍കും. മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് പ്രോത്സാഹന കാഷ് അവാര്‍ഡ് നല്‍കും. മല്‍സരാര്‍ത്ഥികള്‍ നവംബര്‍ 10 ന് മുമ്പായി മുകളിലെ വാട്‌സ് ആപ് നമ്പറില്‍ വീഡിയോ സഹിതം അപേക്ഷിക്കണമെന്ന് ദഫ് കളി മത്സര കണ്‍വീനര്‍ കെ.എന്‍.എസ് മൗലവി (79024903 09)അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."