HOME
DETAILS

'ഒരു പട്ടി ചത്താല്‍ പോലും അനുശോചിക്കുന്നവരാണ്...' കര്‍ഷകര്‍ക്കെതിരായ കേന്ദ്രനിലപാടിനെതിരെ ആഞ്ഞടിച്ച് സത്യപാല്‍ മാലിക്; ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാനും തയ്യാര്‍

  
backup
November 08 2021 | 08:11 AM

national-meghalaya-governor-targets-centre-2021

ന്യൂഡല്‍ഹി: രാജ്യത്തെ അന്നദാതാക്കളോടുള്ള കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരവും സെന്‍ട്രല്‍ വിസ്ത പദ്ധതിയും സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യപാല്‍ മാലികിന്റെ വിമര്‍ശനം.

കര്‍ഷകരെ പിന്തുണച്ചതിന്റെ ഭാഗമായി കേന്ദ്രം ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സത്യപാല്‍ മാലിക് തുറന്നടിച്ചു. കര്‍ഷക വിഷയത്തില്‍ താനെന്തെങ്കിലും പ്രതികരിച്ചാല്‍ അത് വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നും സത്യപാല്‍ മാലിക് വ്യക്തമാക്കി.

ഒരു പട്ടി ചത്താല്‍ പോലും അനുശോചിക്കുന്ന ഡല്‍ഹിയിലെ നേതാക്കള്‍ കര്‍ഷക സമരത്തിനിടെ 600 കര്‍ഷകര്‍ മരിച്ചിട്ടും ദു:ഖം പ്രകടിപ്പിക്കാന്‍ പോലും തയാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരോട് ആഭിമുഖ്യമുള്ളവര്‍ സര്‍ക്കാറിലുണ്ട്. എന്നാല്‍ ഒന്നു രണ്ടാളുകളുടെ കടുംപിടുത്തമാണ് പ്രശ്‌നങ്ങളുടെ കാരണം- അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന് വെറും കൈയ്യോടെ മടങ്ങില്ലെന്നും വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.അനീതി സംഭവിച്ചുകൊണ്ടിരുന്നല്‍, ഒരു ദിവസം ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നവരുടെ കോര്‍പറേറ്റ് ചങ്ങാത്തത്തെയും സത്യപാല്‍ തുറന്നുകാട്ടി. പുതിയ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കുന്നതിന് മുന്‍പ് തന്നെ ഹരിയാനയിലെ പാനിപത്തില്‍ അദാനി ഗ്രൂപ്പ് ഗോഡൗണ്‍ സ്ഥാപിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

പുതിയ പാര്‍ലമെന്റ് കെട്ടിടമടങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെയും സത്യപാല്‍ വിമര്‍ശനമുന്നയിച്ചു. രാജ്യത്തിന് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന്റെ കുറവാണുള്ളതെന്നും പുതിയ പാര്‍ലമെന്റിന് പകരം ലോക നിലവാരമുള്ള കോളേജ് സ്ഥാപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

ബി.ജെ.പി നേതാവായിരുന്ന സത്യപാല്‍ മാലിക് നേരത്തെയും കേന്ദ്ര സര്‍ക്കാരിനെതിരെ വമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബി.ജെ.പി ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  12 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  12 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  12 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  12 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  13 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  13 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  13 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  14 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  14 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  14 hours ago