HOME
DETAILS

റാഫേൽ ഇടപാടിലെ വെളിപ്പെടുത്തൽ സി.ബി.ഐയുടെ മുഖത്തേറ്റ പ്രഹരം

  
backup
November 08 2021 | 19:11 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b5%bd-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f


പാരിസ്
റാഫേൽ യുദ്ധവിമാന ഇടപാടിൽ കോഴ നൽകിയതിനു തെളിവുലഭിച്ചിട്ടും അന്വേഷണം നടത്താൻ സി.ബി.ഐ തയാറായില്ലെന്ന ഫ്രഞ്ച് മാധ്യമത്തിൻ്റെ വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയാണ് ഇവിടെ പൊളിഞ്ഞുവീഴുന്നത്. 65 കോടി രൂപ ഇടനിലക്കാരനായ സൂഷെൻ ഗുപ്തയ്ക്ക് ലഭിച്ചെന്നും ഇതിൻ്റെ തെളിവുകൾ 2018ൽ തന്നെ സി.ബി.ഐക്കും ഇ.ഡിക്കും ലഭിച്ചിരുന്നുവെന്നുമാണ് ഫ്രഞ്ച് അന്വേഷണാത്മക ജേണലായ മീഡിയപാർട്ട് റിപ്പോർട്ടിൽ പറയുന്നത്. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ എതിരാളികൾക്കെതിരേ ഉപയോഗിക്കുന്നതായി ആരോപണം നിലനിൽക്കെയാണ് പുതിയ വെളിപ്പെടുത്തൽ.


പാകിസ്താൻ, ചൈന എന്നിവ ഉയർത്തുന്ന ഭീഷണി മറികടക്കാനാണ് കാലാവധി കഴിഞ്ഞ യുദ്ധവിമാനങ്ങൾക്കു പകരം ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
680 കോടി രൂപയാണ് ഒരു റഫേൽ യുദ്ധവിമാനത്തിൻ്റെ വില. 2016 സെപ്റ്റംബറിലാണ് ഇന്ത്യയും ഫ്രാൻസും 787 കോടി യൂറോയുടെ (59,000 കോടി രൂപ) ഇടപാടിൽ ഒപ്പുവച്ചത്. 36 വിമാനങ്ങളാണ് കരാർ പ്രകാരം ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞവർഷം ജൂലൈ 29ന് അഞ്ച് റാഫേൽ വിമാനങ്ങളടങ്ങിയ ആദ്യ ശ്രേണി ഇന്ത്യയിലെത്തി. ഇതിനകം 26 റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയിട്ടുണ്ട്.


റഷ്യയുടെ മിഗ് വിമാനങ്ങളായിരുന്നു ഇതുവരെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത്. ആ സ്ഥാനത്തേക്കാണ് റാഫേൽ കടന്നുവന്നത്. വ്യോമസേന ഏറെകാലമായി ആവശ്യപ്പെട്ടുവന്ന വിവിധോദ്ദേശ്യ വിമാനങ്ങളുടെ ഗണത്തിലാണ് റാഫേൽ ഉൾപ്പെടുന്നത്. 80കളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ മിറാഷ് 2000 യുദ്ധവിമാനം വികസിപ്പിച്ചതും ദസോ ആയിരുന്നു. ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ വഹിക്കുന്ന മിറാഷാണ് 1999ലെ കാർഗിൽ യുദ്ധത്തിലുപയോഗിച്ചത്.
യു.എസിൻ്റെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, ഇ.യു രാജ്യങ്ങളുടെ യൂറോ ഫൈറ്റർ എന്നിവയെ അവഗണിച്ചാണ് റാഫേൽ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഇതിന് അവയുടെ ആക്രമണശേഷിയുണ്ടോ എന്നതിൽ സംശയം നിലനിൽക്കുന്നു. നിലവിൽ ഫ്രാൻസിനെ കൂടാതെ ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ മാത്രമേ റാഫേൽ ഉപയോഗിക്കുന്നുള്ളൂ.


റാഫേൽ ഇടപാടിൽ അഴിമതി നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് 2018 ഡിസംബർ 14ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ഹരജികൾ 2019 നവംബർ 14ന് കോടതി തള്ളുകയും ചെയ്തു. എന്നാൽ, ഈവർഷം ജൂണിൽ റാഫേൽ ഇടപാടിൽ അഴിമതി നടന്നോയെന്ന് അന്വേഷിക്കാനായി ഫ്രഞ്ച് കോടതി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അന്വേഷണാത്മക ജേണലായ മീഡിയപാർട്ടിൻ്റെ കണ്ടെത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണിത്.
റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന പരാതി സി.ബി.ഐ മുമ്പാകെ ഉണ്ടായിരിക്കെയാണ് 2018 ഒക്ടോബർ 11ന് ഇടനിലക്കാരന് കോഴ നൽകിയതിൻ്റെ രേഖകൾ സി.ബി.ഐക്കു കൈമാറിയത്. ഇ.ഡിക്കും ഇവ ലഭിച്ചിരുന്നു. എന്നിട്ടും ഇരു ഏജൻസികളും അന്വേഷണം നടത്താൻ തയാറായില്ലെന്നാണ് മീഡിയപാർട്ട് ആരോപിക്കുന്നത്. കോഴ കൈമാറിയ വിവരങ്ങൾ ലഭിച്ച് 14 ദിവസത്തിനകമാണ് അലോക് വർമയെ സി.ബി.ഐ ഡയരക്ടർ പദവിയിൽ നിന്നു മാറ്റിയത്. അർധരാത്രിയായിരുന്നു ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇത് അന്വേഷണം നടക്കുന്നത് തടയാനായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  16 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  16 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  16 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  16 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago