HOME
DETAILS

എസ് ഐ സി റിയാദ് റബീഅ് കോൺഫറൻസ് സംഘടിപ്പിച്ചു

  
backup
November 09 2021 | 02:11 AM

sic-riyadh-rabeeh-campaign-09-11

റിയാദ്: "തിരുനബി (സ) സത്യം, സ്നേഹം, സദ് വിചാരം" എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ റബീഅ് കാംപയിന് ഉജ്ജ്വല പരിസമാപ്തി. അൽ വലീദ് ഇസ്തിറാഹയിൽ നടന്ന റബീഅ് കോൺഫറൻസ് എസ് ഐ സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോയ വാഫി വയനാട് ഉദ്ഘാടനം ചെയ്തു. ഷാഫി ദാരിമി ദീബാജ് പ്രമേയ പ്രഭാഷണം നടത്തി. അബൂബക്കർ ഫൈസി വെള്ളില അധ്യക്ഷത വഹിച്ചു.

ബുർദ, മൗലിദ് ആസ്വാദന സദസ്സിന് അബ്ദുറഹ്മാൻ ഹുദവി, സജീർ ഫൈസി, മുനീർ ഫൈസി കാളികാവ്, റാഫി പുലാമന്തോൾ, സ്വാലിഹ് മാസ്റ്റർ, മുഖ്താർ കണ്ണൂർ, അഫ്സൽ അബ്ദുൽ ഗഫൂർ, ഷെരീഫ് മുട്ടാഞ്ചേരി, റഹീദ് കൊട്ടാരക്കോത്ത്, മുസ്സമിൽ, ഷിഫ്നാസ് ശാന്തിപുരം തുടങ്ങിയവർ നേതൃത്വം നൽകി.

ടീനേജ്, എഡ്യൂ വിങ്ങുകൾ സംയുക്തമായി വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് പ്രോഗ്രാമിന് ഷാഫി മാസ്റ്റർ കരുവാരകുണ്ട്, ഷാഫി മാസ്റ്റർ ചിറ്റാത്തുപാറ തുടങ്ങിയ
വർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് നടത്തിയ ക്വിസ് പ്രോഗ്രാമിൽ അർഷദ് അമീൻ, മിൻഹാജ്, മെഹ്റൂഫ് കെ സുബൈർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനറൽ വിഭാഗം കലാവിരുന്ന് പരിപാടിയുടെ ഭാഗമായുള്ള ഖിറാഅത്ത് മത്സരത്തിൽ മുസ്സമ്മിൽ, അഷ്‌റഫ്‌ കെ കെ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനവും ഷിഫ്നാസ് ശാന്തിപുരം, ഷരീഫ് മുട്ടാഞ്ചേരി, അബ്ദുൽ സത്താർ എന്നിവർ മൂന്നാം സ്ഥാനവും നേടി. പ്രസംഗത്തിൽ അഫ്സൽ ഒന്നാം സ്ഥാനവും ഷിഫ്നാസ് രണ്ടാം സ്ഥാനവും മുഖ്‌താർ, മുസ്സമ്മിൽ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാള ഇസ്‌ലാമിക ഗാനത്തിൽ ഷിഫ്നാസ്, ഷരീഫ് മുട്ടാഞ്ചേരി, അഫ്സൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ടാലെന്റ വിംഗ് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ അലി ബാസിം, റഷീദ് ഹുദവി, സുബൈർ ഹുദവി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സൈതലവി ഫൈസി പനങ്ങാങ്ങര, അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി, സുബൈർ ഹുദവി വെളിമുക്ക്, മശ്ഹൂദ് കൊയ്യോട് അബ്ദുറഹ്മാൻ ഫറോക്ക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സജീർ ഫൈസി തള്ളച്ചിറ, അഹമ്മദ് കുട്ടി ദാരിമി കൊടുവള്ളി, മുജീബ് ഫൈസി മമ്പാട് എന്നിവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് കോയ തങ്ങൾ, ഉമ്മർ കോയ ഹാജി യൂണിവേഴ്സിറ്റി, കുഞ്ഞിപ്പ തവനൂർ, ഉമർ ഫൈസി, അബ്ദുൽ ഗഫൂർ ചുങ്കത്തറ, മൻസൂർ വാഴക്കാട്, ബഷീർ താമരശ്ശേരി, മുബാറക് അരീക്കോട്, ജുനൈദ് മാവൂർ, നാസർ പെരിന്തൽമണ്ണ, ഫാസിൽ കണ്ണൂർ, നജ്മുദ്ദീൻ കണ്ണൂർ, നിസാർ നേതൃത്വം നൽകി.

ക്യാമ്പയിൻ ഭാഗമായി നടത്തിയ വിവിധ കലാമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനത്തോടെ സമ്മേളനം അവസാനിച്ചു. സ്വാഗത സംഘം ചെയർമാൻ മുജീബ് ഫൈസി മമ്പാട് സ്വാഗതവും കൺവീനർ അബ്ദുൽ റസാഖ് വളക്കൈ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago