സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും; മിനിമം ചാര്‍ജ് 10 രൂപയാക്കുമെന്ന് സൂചന
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 10 രൂപയക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് സൂചന.
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നത്. വിദ്യാര്‍ഥികളുടെ കണ്സെഷന് മിനിമം 5 രൂപയാക്കണമെന്നും ആവശ്യമുണ്ട്. ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നല്കിയ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചത്.
2018ലാണ് ബസ് ചാര്‍ജ് എട്ട് രൂപയായി വര്‍ധിപ്പിച്ചത്. അന്ന് 62 രൂപയായിരുന്നു ഒരു ലിറ്റര്‍ ഡീസല്‍ വില. ഡീസല്‍ വില 95ന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയിലെത്തണമെന്നാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം.
കൊവിഡ് കാലം കഴിയുന്നത് വരെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."