ഓണമെത്തി; റേഷന്‍കടകളില്‍ അരിയും പഞ്ചസാരയും എത്തിയില്ല
തിരുവനന്തപുരം: ഓണക്കാലം അടുത്തിട്ടും റേഷന്‍കടകളില്‍ സ്പെഷല്‍ അരിയും പഞ്ചസാരയും എത്തിയില്ല.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനാല്‍ ഓണക്കാലത്തു സാധാരണക്കാര്‍ക്ക് റേഷന്‍ കടകളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കിട്ടാതാവും. കഴിഞ്ഞ ഓണത്തിന് റേഷന്‍ കടകളിലൂടെ കുറഞ്ഞ നിരക്കില്‍ അരിയും ഒരു കിലോ പഞ്ചസാരയും വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മീഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്കു നീങ്ങുകയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി സൗജന്യ റേഷന്‍ നല്‍കുന്നതിന്റെ ചെലവ് സ്വന്തം നിലയിലാണു വ്യാപാരികള്‍ നല്‍കുന്നത്. ഈ തുക ഓണത്തിനു മുമ്പു നല്‍കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം. സര്‍ക്കാര്‍ അമാന്തം കാണിച്ചാല്‍ ഓണത്തിന് റേഷന്‍ കടകള്‍ അടഞ്ഞുകിടക്കാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."