അഫ്ഗാൻ മേഖലയുടെ സുരക്ഷ ഇന്ത്യ വിളിച്ച യോഗത്തിൽ നിന്ന് ചൈനയും പിൻമാറി
ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയ പശ്ചാത്തലത്തിൽ മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ അധ്യക്ഷതയിൽ ഇന്ന് നടക്കാനിരിക്കുന്ന യോഗത്തിൽ നിന്ന് ചൈനയും പിൻമാറി.
പാകിസ്തൻ നേരത്തെ തന്നെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. സമാധാനം സ്ഥാപിക്കുകയല്ല ഇന്ത്യയുടെ ലക്ഷ്യമെന്നാരോപിച്ചാണ് പാകിസ്താൻ യോഗത്തിൽ നിന്നു പിൻമാറിയത്. യോഗത്തിന്റെ നിലവിലെ ഷെഡ്യൂൾ പ്രകാരം പങ്കെടുക്കാൻ കഴിയില്ലെന്നാണ് ചൈനീസ് അധികൃതരുടെ നിലപാട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിലാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. റഷ്യ, ഇറാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ഈ രാജ്യങ്ങളുടെ സുരക്ഷാ ഉപദേഷ്ടാക്കളോ ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരോ ആയിരിക്കും യോഗത്തിൽ പങ്കെടുക്കുക.
അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യത്തിൽ മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."