മലാല യൂസഫ്സായ് വിവാഹിതയായി
പെഷവാര്‍: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍.
'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം'- വിവാഹ ഫോട്ടോ പങ്കുവെച്ച് മലാല ട്വിറ്ററില്‍ കുറിച്ചു.
Today marks a precious day in my life.
— Malala (@Malala) November 9, 2021
Asser and I tied the knot to be partners for life. We celebrated a small nikkah ceremony at home in Birmingham with our families. Please send us your prayers. We are excited to walk together for the journey ahead.
?: @malinfezehai pic.twitter.com/SNRgm3ufWP
2012ലാണ് മലാലക്ക് വെടിയേല്‍ക്കുന്നത്. തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടിലെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി.
2014ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മലാലക്ക് ലഭിച്ചത്. നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 24കാരിയായ മലാല മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടണിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."