HOME
DETAILS

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  
backup
November 11, 2021 | 9:27 AM

kerala-heavy-rain-orange-alert-in-four-districts

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം കണക്കിലെടുത്ത് കേരളത്തിലും അതീവ ജാഗ്രത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തീവ്രന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരം തൊടുന്നതോടെ കേരളത്തിലും മഴ ശക്തമാകും. മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, തുടര്‍ച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര തമിഴ്‌നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നാളെ പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരം തൊടും. പോണ്ടിച്ചേരിക്ക് സമീപത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. കാര്യമായ സ്വാധീനം കേരളത്തില്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തലെങ്കിലും ഒറ്റപ്പെട്ട ശക്തമായ തുടരും. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ക്യാമ്പുകള്‍ സജ്ജീകരിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച, വടക്ക് തമിഴ്നാട് തീരം, തെക്ക് തമിഴ്നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടുറോഡിൽ ഡോക്ടർമാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാർത്ഥനകൾ വിഫലമാക്കി ലിനു മടങ്ങി

Kerala
  •  6 days ago
No Image

ദുബൈയിൽ 10 കിലോ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മലയാളി ജീവനക്കാർക്ക് ഒരു വർഷം തടവും 14 ലക്ഷം ദിർഹം പിഴയും; ജ്വല്ലറി പൂട്ടി ഉടമ

uae
  •  6 days ago
No Image

സംസ്ഥാനത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: 24 ലക്ഷം പേർ പുറത്ത്; വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം

Kerala
  •  6 days ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; ഈ വർഷം മാത്രം വർധിച്ചത് 60 ശതമാനത്തിലധികം, നിക്ഷേപകർക്ക് ഇരട്ടി ലാഭം

uae
  •  6 days ago
No Image

ജഡേജയ്ക്ക് പകരക്കാരനായി വിൻഡീസ് സ്പിന്നർ; ജഡേജയേക്കാൾ കേമനോ ചെന്നൈയുടെ പുത്തൻ താരം?കണക്കുകൾ ഇങ്ങനെ

Cricket
  •  6 days ago
No Image

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം: താല്ക്കാലിക ജീവനക്കാരൻ പൊലിസ് പിടിയിൽ

Kerala
  •  6 days ago
No Image

​ഗുരുതര സാമ്പത്തിക നിയമലംഘനം; ഓംഡ എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  6 days ago
No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  6 days ago
No Image

മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഇന്റർ മിയാമി പരിശീലകനുമായുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്

Football
  •  6 days ago
No Image

ക്ഷീണമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടെങ്കിൽ വാഹനമോടിക്കരുത്; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അപകടത്തിന് പിന്നാലെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  6 days ago