മരം വീണ് ബോധം നഷ്ടപ്പെട്ട യുവാവിനെ തോളിലേന്തി വനിതാ എസ്.ഐ; പ്രളയക്കെടുതിയില്‍ ഉള്ളുതൊടും കാഴ്ച്ച
ചെന്നൈ: കനത്ത മഴയില്‍ മരംവീണ് ബോധം നഷ്ടപ്പെട്ട യുവാവിനെ തോളിലേന്തി ആശുപത്രിയിലെത്തിച്ച സബ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം.
ചെന്നൈയിലെ ടിപി ഛത്രം പ്രദേശത്തെ ശ്മശാനത്തിനരികിലാണ് സംഭവം. ഉദയ്കുമാര്‍ എന്ന 28കാരനാണ് ബോധരഹിതനായി കിടന്നിരുന്നത്. ഇയാളെ ഇന്‍സ്‌പെക്ടര്‍ രാജേശ്വരി തന്റെ തോളത്തെടുത്ത് ഓട്ടോയില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അബോധാവസ്ഥയിലായ ഉദയകുമാര്‍ മരിച്ചെന്നാണ് പ്രദേശവാസികള്‍ പൊലിസ് സ്റ്റേഷനില്‍ അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ രാജേശ്വരിയും സംഘവും മരത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്ന ഉദയനെ പുറത്തെടുത്തു. അതുവഴി വന്ന ഓട്ടോയില്‍ തന്റെ തോളത്തേറ്റിയ യുവാവിനെ ആശുപത്രിയിലേക്ക് പറഞ്ഞയക്കകയുമായിരുന്നു.
ഉദയകുമാര്‍ ഇപ്പോള്‍ കീഴ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."