HOME
DETAILS
MAL
കല്ലുംകടവ് പാലം അപകടക്കെണിയാകുന്നു
backup
August 28 2016 | 20:08 PM
പത്തനാപുരം: കല്ലുംകടവ് പാലത്തിലെ കുഴികള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു.
ഇവിടെയിപ്പോള്‍ കാല്‍നടയാത്ര പോലും ദുസ്സഹമാണ്. കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലെ പാലമാണിത്. ഇവിടെ കുഴികള്‍ രൂപപ്പെട്ടത് മാസങ്ങള്‍ക്ക് മുന്‍പാണെങ്കിലും അടയ്ക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല. മാലിന്യങ്ങള്‍ ഉപയോഗിച്ച് കുഴികളടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കല്ലുംകടവ് പാലത്തിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."