ബാബരി മസ്ജിദ് തകർക്കൽ എല്ലാക്കാലത്തും ഗാന്ധിയുടെ ഇന്ത്യയെ വേട്ടയാടും- പി. ചിദംബരം
ന്യൂഡൽഹി
ബാബരി മസ്ജിദ് തകർത്ത സംഭവം തെറ്റായിരുന്നുവെന്നതിൽ തർക്കമില്ലെന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ലെന്നും കോൺഗ്രസ് നേതാവ് പി. ചിദംബരം. മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എഴുതിയ ''സൺറൈസ് ഓവർ അയോധ്യ'' എന്ന പുസ്തകം പ്രകാശനം ചെയ്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1992 ഡിസംബർ ആറിന് നടന്നത് അപരാധമാണെന്നും സുപ്രിംകോടതി വിധിക്ക് ശേഷം എല്ലാവരും കുറ്റവിമുക്തരായെന്നും അദ്ദേഹം പറഞ്ഞു. ജസീക്ക കൊല്ലപ്പെട്ടിട്ടില്ലെന്ന് പറയുന്നതു പോലെ ബാബരി തകർക്കപ്പെട്ടിട്ടില്ലെന്ന് പറയുന്നതുപോലെയായി ഇത്. ബാബരി മസ്ജിദ് തകർത്ത സംഭവം ഭരണഘടനയെ തരംതാഴ്ത്തി. ആരും ബാബരി തകർത്തിട്ടില്ലെന്ന് പറയാൻ നാണമില്ലാതെയായിരിക്കുന്നു.
ഈ വിധി തീർപ്പ് ജവഹർലാൽ നെഹ്റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും എ.പി.ജെ അബ്ദുൽകലാമിന്റെയും രാജ്യത്തെ എല്ലാക്കാലത്തും വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു. ചിദംബരത്തിനു മുൻപ് ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ്സിങ് ഹിന്ദുത്വത്തെയും ഹിന്ദൂയിസത്തെയും കുറിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."