HOME
DETAILS

ദത്ത് വിവാദം: മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു; തെളിവായി ശ്രീമതിയുടെ ശബ്ദരേഖ

  
backup
November 13 2021 | 05:11 AM

missing-baby-case-anupamas-complaint-pinarayi-vijayan-aware-earlier-audio-out

തിരുവനന്തപുരം: ദത്ത് വിവാദം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതായി വെളിപ്പെടുത്തി സി.പി.എം കേന്ദ്രക്കമ്മറ്റിയംഗം പി.കെ ശ്രീമതിയുടെ ശബ്ദരേഖ. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ ശ്രീമതി അനുപമയോട് പറയുന്നതാണ് ശബ്ദരേഖയില്‍.

അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു.

ദത്ത് വിവാദം മാധ്യമവാര്‍ത്തയാകുന്നതിന് മുന്‍പ്, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് അനുപമ പി.കെ.ശ്രീമതയുടെ സഹായം തേടുന്നത്. സെപ്തംബര്‍ മാസത്തില്‍ നടന്ന ഒരു ഫോണ്‍ സംഭാഷണത്തിലാണ് അനുപമയുടെ കുട്ടിയെ അനധികൃത ദത്ത് നല്‍കിയെന്ന പരാതി മുഖ്യമന്ത്രിക്കും അറിയാമെന്ന് ശ്രീമതി വെളിപ്പെടുത്തുന്നത്.

മുഖ്യമന്ത്രി മാത്രമല്ല, കോടിയേരിയും എ.വിജയരാഘവനും അടക്കം പ്രധാന നേതാക്കളോടെല്ലാം സംസാരിച്ച് പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചക്ക് എടുക്കാനുള്ള ക്രമീകരണം ചെയ്തെന്നുമാണ് ശ്രീമതി വ്യക്തമാക്കുന്നത്. പക്ഷെ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍, ദത്ത് വിവാദം മാധ്യമ വാര്‍ത്തയായപ്പോള്‍ ശ്രദ്ധയില്‍പെട്ടെന്നും അതോടെ അനുപമയ്ക്ക് അനുകൂല നിലപാടെടുത്തെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  a day ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago