ഖത്തര്‍ സുപ്രഭാതം ക്ലബ് രൂപീകൃതമായി
ദോഹ: ഖത്തര്‍ എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ സുപ്രഭാതം ക്ലബ് രുപീകരിച്ചു. ചെയര്‍മാന്‍ ബഷീര്‍ അമ്പലക്കണ്ടി അദ്ധ്യക്ഷ വഹിച്ചു. ഖത്തര്‍ എസ് കെ എസ് എസ് എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ വാഫി ഉല്‍ഘാടനം ചെയ്തു. CUBS and BUDS ജനറല്‍ കണ്‍വീനര്‍ റഷീഖുദീന്‍, ട്രെന്റ് ചെയര്‍മാന്‍ ഹനീഫ് ഹുദവി എന്നിവരുടെ നേതൃത്വത്തില്‍ സുപ്രഭാതം ക്ലബിന്റെ ആവശ്യകതകള്‍ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.
പ്രവാസി സമൂഹത്തിന് എന്നും താങ്ങും തണലുമാകാന്‍ സുപ്രഭാതം ക്ലബ്ബിന്റെ കീഴില്‍ മെഡിക്കല്‍, ലീഗല്‍, ജനാസ,സോഷ്യല്‍ എന്നീ നാല് വിംഗുകളാക്കി തിരിച്ച് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചു.
കേരള ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍, ഖത്തര്‍ എസ് കെ എസ് എസ് എഫ് ജനറല്‍ സെക്രട്ടറി ഫദ്‌ലു സാദത്ത് നിസാമി, വൈസ് പ്രസിഡന്റ് ജൗഹര്‍ പുറക്കാട്, മുനീര്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. ഫാസില്‍ കട്ടുപ്പാറ സ്വാഗതവും അബൂബക്കര്‍ മണിച്ചിറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."