ജിദ്ദ കരുവാരകുണ്ട് കെഎംസിസി വെൽഫെയർ കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിനെ ആദരിച്ചു
ജിദ്ദ: പുണ്യഭൂമിയിൽ മനുഷ്യരാശിയുടെ അതിജീവനം പ്രതിസന്ധിയിലായ മഹാമാരികാലത് പ്രവാസലോകം നിശ്ചലമായ കൊവിഡ് ദുരിത ദിനരാത്രങ്ങൾ തൊട്ടു ഇന്നും ആശരണർക്കത്താണിയായി സഹജീവികൾക്കായ് സ്വജീവിതം സമർപ്പിച്ച ജിദ്ദ സെൻട്രൽകമ്മിറ്റി വെൽഫയർ കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന് ജിദ്ദ കരുവാരകുണ്ട് പഞ്ചായത്ത് കെഎംസിസി മൊമെന്റോ നൽകി ആദരിച്ചു. പഞ്ചായത്ത് കെഎംസിസി ചെയർമാൻ യൂസുഫ് കുരിക്കൾ മുഹമദ് കുട്ടി സാഹിബിന് നൽകി ആദരിച്ചു,
ഷറഫിയ ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാഖ് മാസ്റ്റർ നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി, മലപ്പുറം ജില്ലാ സെക്രട്ടറി സാബിൽ മമ്പാട്, വണ്ടൂർ മണ്ഡലം പ്രസിഡന്റ് സലീം മമ്പാട് എന്നിവർ മുഖ്യാ പ്രഭാഷണം നടത്തി. കൊണ്ട് ഷംസു ഇല്ലികുത്, ഫിറോസ് അസിസിയ, സഹീദ് വില്ലൻ, ആസിഫ് തരിശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഉമ്മറിന്റെ ഖിറാഅതോടുകൂടി തുടങ്ങിയ യോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് ഹനീഫ കുരിക്കൾ അധ്യക്ഷനായിരുന്നു. സെക്രട്ടറി മാനുപ്പ കണ്ണത് സ്വാഗതവും സാബിർ പുൽവെട്ട നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."