പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം. കര്‍ഷകരുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പുതിയ സമിതി വന്നേക്കും. വിവാദ നിയമം പിന്‍വലിക്കാനുള്ള ബില്ലിന് അടുത്ത മന്ത്രിസഭാ യോഗം അനുമതി നല്‍കിയേക്കും.
വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നുവെന്നും പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഒരാള്‍ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നുായിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് എല്ലാം ചെയ്തത്. കര്‍ഷകരോട് ക്ഷമ ചോദിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."