'തുപ്പലി'ല്ലാത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി എ.എ റഹീം; ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ ഐക്യദാര്‍ഢ്യം ആര്‍ക്ക്
കോഴിക്കോട്: ഭക്ഷണത്തില്‍ വെറുപ്പു കലര്‍ത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം കയറിയത് 'തുപ്പലും കഫമുമില്ലാത്ത ഹോട്ടല്‍' എന്ന കാറ്റഗറിയില്‍ സംഘ പരിവാര്‍ പ്രൊഫൈലുകള്‍ ലിസ്റ്റ് ചെയ്ത ഹോട്ടലില്‍. സംഘ്പരിവാര്‍ ആക്രമണത്തിന് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യമായിട്ടാണത്രെ ഡി.വൈ.എഫ്.ഐ നേതാവിന്റെയും സംഘത്തിന്റെയും ഭക്ഷണം കഴിപ്പ്.
കോഴിക്കോട് പാരഗണ്‍ ഹോട്ടലിലാണ് റഹീമും സംഘവും സന്ദര്‍ശനം നടത്തിയത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ചിത്രം ഫേസ്ബുക്കില്‍ പങ്കു വെച്ച് ഐക്യദാര്‍ഢ്യവും അറിയിച്ചു നേതാവ്. ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ വി വസീഫ്, എല്‍.ജി ലിജീഷ്, പി ഷിജിത്ത്, അഖില്‍, ഉണ്ണികൃഷ്ണന്‍ എന്നിവരും റഹീമിനൊപ്പമുണ്ടായിരുന്നു. ഏതായാലും എ.എ റഹീമിന്റെ പോസ്റ്റിന് കീഴെ അദ്ദേഹത്തെ വലിച്ചുകീറി തേച്ചൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
'പാതിരാത്രി പാരഗണ്‍ ഹോട്ടലിന് കാവല്‍ നിന്ന റഹീമിക്ക എന്ന് തന്നെ ചരിത്രം രേഖപ്പെടുത്തും, പള്ളിക്ക് കാവല്‍ നിന്ന കുഞ്ഞിരാമേട്ടന് തൊട്ട് താഴെ', എന്ന് കോണ്‍ഗ്രസ് സഹയാത്രികനും, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ് റഹീമിനെ പരിഹസിച്ചു.
സംഘികള്‍ ബഹിഷ്‌കരിക്കാന്‍ പറഞ്ഞ കൂട്ടത്തില്‍ പാരഗണ്‍ ഹോട്ടലുണ്ടോ ഇല്ല പിന്നെന്തിന് റഹീം പാരഗണില്‍ പോയി ഫുഡ് അടിക്കുന്ന ഫോട്ടോ ഇട്ടത് സംഘികളോട് ഐക്യപ്പെടാനാണോ- ഇസ്ഹാഖ് ബി.വി എന്നയാള്‍ ചോദിക്കുന്നു. കോഴികോട്ടെ സംഘി ഹോട്ടല്‍ പാരഗണ്‍ പ്രയാസത്തില്‍ ആകുമെന്ന് കണ്ടപ്പോള്‍
റഹീം പുറത്തിറങ്ങി ഹലാല്‍ ഫുഡിന്റെ പേരില്‍ മുസ്ലിം വ്യാപരികള്‍ക്കെതിരെ പ്രചാരണം നടക്കുമ്പോ ഈ സംഘി റഹീം ഗ്യാല ലറിയില്‍ ഇരുന്ന് കളി കാണുവായിരുന്നു വിഷയം സഘികളെ തന്നെ തിരിഞ്ഞു കൊത്തുന്നു എന്ന് കണ്ടപ്പോള്‍ കമ്മ്യുണിസ്റ്റ് തീവ്ര വാദികള്‍ രംഗത്തിറങ്ങി എന്നാണ് വേങ്ങരക്കാരന്റെ കമന്റ്.
ഹലാല്‍ ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വിവിധ നഗരങ്ങളിലെ ഹലാല്‍ വിരുദ്ധ ഹോട്ടലുകള്‍ സംഘപരിവാര്‍ ലിസ്റ്റു ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഹോട്ടലുടമകളെ മതപരമായി വേര്‍തിരിച്ച് മുസ്‌ലിം ഉടമകളുടേതല്ലാത്ത ഹോട്ടലുകളുടെ പേരുകളാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നത്.
അതെ സമയം സംഘപരിവാര്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ തുപ്പിയ ഭക്ഷണം വിളമ്പുന്നില്ലായെന്ന് പ്രചരിപ്പിച്ച ഹലാല്‍ വിരുദ്ധ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച എ.എ റഹീമിന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."